മരടിൽ ശേഷിച്ച അവസാന ഫ്ലാറ്റായ ഗോൾഡൻ കായലോരവും തകർത്തു. നേരത്തെ പ്രഖ്യാപിച്ചതിലും വൈകിയാണ് സൈറൺ മുഴങ്ങിയതെങ്കിലും കൃത്യമായ തരത്തിൽ തന്നെ കെട്ടിടം പൊളിഞ്ഞുവീണു. 1.56 നാണ് ആദ്യ സൈറണ്‍ മുഴങ്ങിയത്. പിന്നാലെ 2.19ന് രണ്ടാമത്തെ സൈറണ്‍ മുഴക്കിയിരുന്നു. 2.28 ന് മൂന്നാം സൈറണ്‍ മുഴങ്ങിയതിന് പിന്നാലെ 2. 30നാണ് ഗോള്‍ഡന്‍ കായലോരം തകര്‍ത്തത്.
നാലു ഫ്‌ളാറ്റുകളില്‍ ഏറ്റവും ചെറുതും വളരെ പഴക്കം ചെന്നതുമായ ഗോൾഡൻ കായലോരത്തിന് 40 അപ്പാർട്ട്മൻറുകളാണുള്ളത്. കെട്ടിടം തകര്‍ക്കാന്‍ വളരെ കുറച്ച് സ്‌ഫോടക വസ്തുക്കള്‍ മാത്രമാണ് ഉപയോഗിച്ചത്. ഇതോടെ സുപ്രീംകോടതി പൊളിക്കാൻ നിര്‍ദേശിച്ച മരടിലെ അനധികൃത കെട്ടിടങ്ങളായ നാലു ഫ്ലാറ്റുകളും വിജയകരമായി നിലംപൊത്തി. ഗോള്‍ഡന്‍ കായലോരത്തില്‍ 960 ദ്വാരങ്ങളിലാണ് സ്ഫോടകവസ്തുക്കള്‍ നിറച്ചത്.
ഗോള്‍ഡന്‍ കായലോരത്തിന് സമീപം ഒരു അങ്കണവാടിയും പണിപൂര്‍ത്തിയായ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയവുമുണ്ട്. ഇവയ്ക്ക് പ്രശ്‌നങ്ങളുണ്ടാകാതെ അവശിഷ്ടങ്ങള്‍ കായലിലേക്ക് വീഴാത്ത വിധമാണ് സ്ഫോടനം നടത്തിയത്. ഫ്ലാറ്റിന് അഞ്ചുമീറ്റര്‍ അടുത്തായിരുന്നു അങ്കണവാടി കെട്ടിടം. അവസാനവട്ട സുരക്ഷയെന്ന നിലയിൽ അങ്കണവാടിയെ പ്ലാസ്റ്റിക് ഷീറ്റിട്ട് വീണ്ടും മൂടിയിരുന്നു. അതേസമയം അങ്കണവാടിയുടെ ചുറ്റുമതിലിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
രാവിലെ മരടിലെ ജെയിന്‍ കോറല്‍കോവ് ഫ്ലാറ്റ് സ്ഫോടനത്തില്‍ തകര്‍ത്തിരുന്നു. 17 നില തകരാനെടുത്തത് ഒന്‍പത് സെക്കന്‍ഡ് മാത്രമാണ്. തകര്‍ത്തതില്‍ ഏറ്റവും വലിയ ഫ്ലാറ്റാണിത്. 128 അപ്പാര്‍മെന്റുകളായിരുന്നു ജെയിനിൽ ഉണ്ടായിരുന്നത്. എന്നാൽ, അവശിഷ്ടങ്ങള്‍ കായലില്‍ വീണില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.