June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

മരക്കാർ അറബിക്കടലിന്റെ സിംഹം ആഗസ്റ്റ് 12ന് തിയേറ്ററിൽ

By Janayugom Webdesk
June 18, 2021

മോഹൻലാൽ– പ്രിയദർശൻ ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ആഗസ്റ്റ് 12ന് ഓണം റിലീസ് ആയി തിയറ്ററുകളിലെത്തും. മോഹൻലാലാണ്‌ വാർത്ത പുറത്തുവിട്ടത്‌. പലതവണ നേരത്തെ റിലീസ്‌ മാറ്റിയിരുന്നു.

‘സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ നിങ്ങളുടെ മുന്നിലെത്തിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന്.. അതിനു നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങൾ മുന്നോട്ട് നീങ്ങുന്നു…’മോഹൻലാൻ ഫേസ്‌ബുക്കിൽ കുറിച്ചു.

തിയേറ്ററിൽ എത്തുന്നതിനും മുൻപ് തന്നെ മൂന്നു ദേശീയ പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരത്തിന് പിറകെ, മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള അവാർഡ് സുജിത് സുധാകരൻ, വി. സായ് എന്നിവർ നേടി. സിദ്ധാർഥ് പ്രിയദർശൻ മികച്ച സ്പെഷ്യൽ എഫക്ടിനുള്ള പുരസ്കാരത്തിനും അർഹനായി.

2016ൽ റിലീസ് ചെയ്ത ഒപ്പത്തിനു ശേഷം മോഹൻലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രമാണ് മരക്കാർ. ആൻറണി പെരുമ്പാവൂർ ആണ്‌ നിർമ്മാതാവ്‌.

Eng­lish Sum­ma­ry : Marakkar movie release on August 12

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.