ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന‘മരക്കാർ അറബിക്കടലിന്റെ സിംഹം’.ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റുകൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. ചിത്രം മാർച്ച് 2 ന് തിയേറ്ററുകളിൽ എത്തുന്നത്.
കുഞ്ഞാലി മരക്കാരായി മോഹൻലാൽ എത്തുന്ന ചിത്രം ആരാധകർ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തുവിട്ടരിക്കുകയാണിപ്പോൾ. സൈന മൂവീസിലൂടെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്.
ആരേയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന യുദ്ധരംഗങ്ങളും സംഘട്ടനങ്ങളുമാണ് ടീസറിൽ ഉള്ളത്. നെടുമുടി വേണു, മഞ്ജു വാര്യർ, പ്രണവ് മോഹൻലാൽ, കല്ല്യാണി പ്രിയദർശൻ, മുകേഷ്, സുനിൽ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.
english summary; Marakkar teaser hits theaters on December 2
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.