ഓയൂർ: കാർഷിക മരമടി മഹോത്സവം ഉത്സവമാക്കി ഓയൂർ ഗ്രാമം ചേറിൽ. കുതിച്ചുപായുന്ന കാളക്കൂറ്റൻമ്മാർക്കും നുകം പിടിക്കുന്ന കാളയോട്ടക്കാർക്കും ആവേശംപകർന്ന് ആയിരങ്ങളാണ് ജില്ലയിലെ പ്രശസ്തമായ ഓയൂർ കാളവയൽ മരമടി മഹോത്സവത്തിൽ പങ്കെടുത്തത് നൂറ്റാണ്ടുകളായി കേരളത്തിൽ നിലവിലുണ്ടായിരുന്ന മരമടി അഥവാ കന്നുപൂട്ട് മഹോത്സവത്തിന് ഇടക്കാലത്തുണ്ടായ വിലക്കിനെ തുടർന്ന് ചില നിബന്ധനകളോടെ വീണ്ടും പുനർജ്ജന്മം വന്നിരിക്കുകയാണ്. കാർഷികമേഖലയെ കൂടുതൽ പരിപോഷിപ്പിക്കുന്നതിനും കർഷകർക്കും ഗ്രാമീണർക്കും കൂടുതൽ കൃഷിയോട് ആഭിമുഖ്യ ഉണ്ടാവുകയും ചെയ്യണം എന്ന ഉദ്ദേശത്തോടെ ഓർക്കോട്, കാളവയൽ പാടശേഖര സമിതിയുടെയും വ്യാപാരികൾ ഓൾ കേരള കാറ്റിൽ വെൽഫെയർ അസ്സോസിയേഷൻ ‚കർഷകത്തൊഴിലാളികൾ ‚പൊതുജനങ്ങൾ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ കാളവയൽ ഏലായിൽ മരമടി മഹോത്സവം നടന്നത്.
ഞായറാഴ്ച്ച നടന്ന മരമടി മഹോത്സവത്തിൽ ജില്ലയ്ക്കു അകത്തും പുറത്തുനിന്നുമായി ഇരുപത്തിനാല് ജോഡി ഉരുക്കളാണ് പങ്കെടുത്തത് ഓട്ടക്കാരുടെ മെയ്‌വഴക്കവും കാളക്കൂറ്റൻമ്മാരുടെ വീറും കാളവയലിലെ വിശാലമായ പാടത്തു ചേറുതെറിപ്പിച്ചു പാഞ്ഞപ്പോൾ കാണികൾ ആർത്തുവിളിച്ചു. മരമടി മഹോത്‌സവം ഉൽഘാടനസമ്മേളനം കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ;എസ്.വേണുഗോപാൽ നിർവഹിച്ചു അഡ്വ , എം അൻസർ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ മിൽമ ചെയർമാൻ കല്ലട രമേശ് ‚ഹംസറാവുത്തർ ‚ജിഹരിദാസ് ‚ഷീജാ നൗഷാദ്„സുനിൽകുമാർ„ഗിരിജാകുമാരി,കെ വിനയചന്ദ്രൻ,രുഗ്മിണി പ്രകാശ് ‚കമാലുദീൻ ‚ജി.മുരളീധരൻ പിള്ള,സുനിൽ മക്രാന ‚സന്തോഷ്‌കുമാർ(ഉണ്ണി)ഡി.രമേശൻ രവികുമാരൻ നായർ ‚എസ് സാദിഖ് എന്നിവർ സംസാരിച്ചു വിജയികളായ ഉരുക്കളുടെ ടീമിന് വൈകിട്ടുനടന്ന സമാപന സമ്മേളനത്തിൽ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അരുണാദേവി ട്രോഫികൾ സമ്മാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.