മാരായമുട്ടം ക്വാറി അപകടം: പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ

Web Desk
Posted on November 24, 2017, 12:25 pm

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്തിന് സമീപമുള്ള ക്വാറിയില്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ എല്ലാവര്‍ക്കും എല്ലാവിധ പരിശോധനകളും ശസ്ത്രക്രിയ ഇന്‍പ്ലാന്റും ഉള്‍പ്പെടെ സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. 3 പേരെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുധിന്‍ (23) മാരായമുട്ടം, അജി (45) വെള്ളറട, ബിനില്‍കുമാര്‍ (23) മാലകുളങ്ങര എന്നിവരേയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബിനില്‍കുമാര്‍ (23) മാലകുളങ്ങര അപകടത്തിൽ മരിച്ചു.

ചികിത്സയിലുള്ള രണ്ടു പേര്‍ക്കും കാലിന് ഗുരുതര പരിക്കുണ്ട്. രണ്ടു പേര്‍ക്കും അടിയന്തിര ശസ്ത്രക്രിയ നടത്തും.