മറയൂര്‍ ശര്‍ക്കരയ്ക്ക് ഭൗമസൂചിക പദവി

Web Desk
Posted on July 16, 2019, 2:55 pm

അഞ്ചുനാട് കരിമ്പ് ഉല്പാദക വിപണനസംഘത്തിന് ഭൗമസൂചിക പദവി പത്രകൈമാറ്റംനടത്തുന്നതോടെ കേരളത്തില്‍ നിന്നും 25ാമത്തെ ഭൗമസൂചിക ഉല്‍പ്പന്നമായിമാറുകയാണ് മറയൂര്‍ ശര്‍ക്കര. മറയൂര്‍ കാന്തല്ലൂര്‍ മേഖലകളിലെ കരിമ്പ്കൃഷി പ്രോത്സാഹിപ്പിക്കുവാനും മറയൂര്‍ ശര്‍ക്കരയുടെ വിപണിമെച്ചപ്പെടുത്തുവാനും കേരള കാര്‍ഷിക സര്‍വ്വകലാശാലയും കൃഷിവകുപ്പും മറയൂര്‍ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തുകളും കര്‍ഷക കൂട്ടായ്മകളുംചേര്‍ന്നാണ് ശില്‍പശാല ഒരുക്കുന്നതെന്ന് കൃഷിവകുപ്പ് ഡയറക്ടറും കൃഷിസ്‌പെഷ്യല്‍ സെക്രട്ടറിയുമായ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.

മറയൂര്‍ ശര്‍ക്കര ഭൗമസൂചിക പദവി വിളംബര ശില്‍പശാല ഉദ്ഘാടനവും ഭൗമസൂചികപദവി പത്ര കൈമാറ്റവും കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ജൂലൈ18ന് രാവിലെ 10.30ന് കോവില്‍ക്കടവ് തെങ്കാശിനാഥന്‍ ക്ഷേത്രം ഹാളില്‍നിര്‍വ്വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി അധ്യക്ഷത വഹിക്കും.

കേരളകാര്‍ഷിക സര്‍വ്വകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ.പി ഇന്ദിരാദേവി പദ്ധതിവിശദീകരിക്കും. എസ്. രാജേന്ദ്രന്‍ എം.എല്‍.എ ലോഗോ പ്രകാശനം ചെയ്യും. മഹദ്മറയൂര്‍ ഏറ്റുവാങ്ങും. എം.എല്‍.എ മാരായ ഇ.എസ് ബിജിമോള്‍, പി.ജെ. ജോസഫ്,റോഷി അഗസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്തുടങ്ങിയവര്‍ സംസാരിക്കും. കാര്‍ഷികോല്‍പാദന കമ്മീഷണര്‍ ദേവേന്ദ്രകുമാര്‍സിംഗ്, ഭൗമസൂചിക ഉല്‍പ്പന്ന പ്രകാശനവും കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ.ആര്‍ ചന്ദ്രബാബു ഭൗമസൂചിക ഫാക്ട് ഷീറ്റ് പ്രകാശനവുംമറയൂര്‍ ശര്‍ക്കര വെബ്‌സൈറ്റ് പ്രകാശനം നിര്‍വ്വഹിക്കുകയും മാപ്‌കോ മറയൂര്‍ഏറ്റുവാങ്ങുകയും ചെയ്യും. കേരള കാര്‍ഷിക സര്‍വ്വകലാശാല ബൗദ്ധികസ്വത്തവകാശ സെല്‍ കോഓര്‍ഡിനേറ്റര്‍ ഡോ.സി.ആര്‍.എല്‍സി ഭൗമസൂചിക പദവിയുടെ ഭാവിപദ്ധതികള്‍ വിശദീകരിക്കും.