സ്വന്തം ലേഖകൻ

മറയൂര്‍

September 17, 2020, 8:59 pm

മറയൂര്‍ ചന്ദന ലേലം: 39.23 കോടി രൂപയുടെ വില്‍പ്പന

Janayugom Online

കോവിഡ് 19 നെ തുടര്‍ന്ന് വൈകിയ മറയൂര്‍ ചന്ദന ലേലത്തില്‍ നികൂതിയടക്കം 39 കോടി രൂപയുടെ ചന്ദനം വില്‍പ്പന നടന്നു. ആദ്യ ദിവസം രണ്ട് ഘട്ടങ്ങളിലായി 30കോടി രൂപയുടെ ലേലവും രണ്ടാം ദിവസം 9 കോടി രൂപയുടെ വില്‍പ്പനയുമാണ് നടന്നത്.
ഓണ്‍ ലൈനായി നടന്ന ലേലത്തില്‍ രണ്ട് ദിവസങ്ങളിലായി ആറു സ്ഥാപനങ്ങളാണ് പങ്കെടുത്തത്. 

കര്‍ണ്ണാടക സോപ്സ്, കേരളാ ഫാര്‍മസ്യൂട്ടിക്കല്‍(ഔഷധി),കളരിക്കല്‍ ഭഗവതി ദേവസ്വം, നെടുംപറമ്പില്‍ ശ്രീ ദുര്‍ഗ്ഗാ ദേവീ ക്ഷേത്രം ദേവസ്വം, കെ എസ് ടി ഡി സി ആലപ്പുഴ എന്നിവയും രണ്ടാം ദിവസം ചെന്നൈയില്‍ നിന്നുള്ള ശ്രീലളിതാ ഫ്രാഗ്രന്‍സ് എന്ന സ്ഥാപനവും ലേലത്തില്‍ പങ്കെടുത്തു. പതിനേഴ് ക്ലാസുകളിലായി 83 ടണ്‍ ചന്ദനം ലേലത്തില്‍ വച്ചതില്‍ നാല് സെഷനുകളിലായി 33183. 5 കിലോഗ്രാം ചന്ദനം വില്‍ക്കാന്‍ സാധിച്ചു. 

ആദ്യ ദിവസം നടന്ന ലേലത്തില്‍ വില്‍പ്പന നടന്ന ക്ലാസ് ഒന്ന് വിഭാഗത്തില്‍പ്പെട്ട വിലായത്ത് ബുദ്ധ് ഇനത്തില്‍പ്പെട്ട ചന്ദനത്തിന് ഒരു ശതമാനം പ്രളയ സെസ്, 23 ശതമാനം നികുതി ഉള്‍പ്പെടെ 18625 ( പതിനെട്ടായിരത്തി അറൂനൂറ്റി ഇരുപത്തി അഞ്ച് )ആണ് ഏറ്റവും ഉയര്‍ന്ന വില. സാപ്പ് വുഡ് ബില്ലറ്റിന് ( ചന്ദനം ചെത്തുമ്പോള്‍ ലഭിക്കുന്ന വെളുത്ത ഭാഗം) 1105ആണ് ഏറ്റവും കൂറഞ്ഞ വില. ആകെ വില്‍പ്പന നടന്ന 39. 23 കോടി രൂപയുടെ ചന്ദന വില്‍പ്പന്നയില്‍ രണ്ട് ദിവസങ്ങളിലും ലേലത്തില്‍ പങ്കെടുത്ത കര്‍ണ്ണാടക സോപ്സാണ് 37. 7 കോടി രൂപയുടെയും ചന്ദനം വാങ്ങിയത്. 

ENGLISH SUMMARY:Marayoor san­dal­wood auc­tion: Sales worth Rs 39.23 crore
You may also like this video