June 1, 2023 Thursday

Related news

January 8, 2023
January 8, 2023
November 1, 2022
October 31, 2022
September 12, 2022
September 9, 2022
May 6, 2022
May 5, 2022
April 9, 2022
February 18, 2022

മാനന്തവാടിയിൽ മഹാറാലി

Janayugom Webdesk
January 2, 2020 5:22 pm

മാനന്തവാടി: മതത്തിന്റെ രാജ്യത്തെ വിട്ടു മുറിക്കുന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാനന്തവാടി നഗരസഭ ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മഹാറാലി നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഭരണഘടനയെ സംരക്ഷിക്കുക പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക മതത്തിൻറെ പേരിൽ രാജ്യത്തെ വെട്ടി മുറിക്കരുത് എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ടാണ് റാലി നടത്തുന്നത്.

2020 ജനുവരി 3 വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്ക് സെന്റ് ജോസഫ് ടി ടി ഐ പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി മാനന്തവാടി പട്ടണത്തെ ചുറ്റി ഗാന്ധിപാർക്കിൽ സമാപിക്കും തുടർന്ന് നടക്കുന്ന ഭരണഘടന സംരക്ഷണ സദസ് കണ്ണൂർ സർവ്വകലാശാലാ എക്സാം കൺട്രോളർ ഡോ: പി ജെ വിൻസെന്റ് ഉദ്ഘാടനം ചെയ്യും നഗരസഭ ചെയർമാൻ വി ആർ പ്രവീ ജ് അധ്യക്ഷനാകും സാമൂഹിക രാഷ്ട്രീയ മേഖലയിൽ ഉള്ളവർ നഗരസഭയിലെ കുടുംബശ്രീ അംഗങ്ങൾ യുവജന കൂട്ടായ്മകൾ വ്യാപാരി വ്യവസായികൾ തുടങ്ങിയവർ പങ്കെടുക്കും പിടി ബിജു, കടവത്ത് മുഹമ്മദ്, പി വി ജോർജ്. ജേക്കബ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

Eng­lish sum­ma­ry: march at man­athava­di against CAA

‘you may also like this video’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.