25 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 23, 2025
March 23, 2025
March 23, 2025
March 23, 2025
March 22, 2025
March 22, 2025
March 21, 2025
March 21, 2025
March 21, 2025
March 19, 2025

ആദിത്യനാഥിന്റെ വീട്ടിലേക്ക് മാര്‍ച്ച്; പ്രതിഷേധക്കാരെ തല്ലിച്ചതച്ച് പൊലീസിന്റെ അതിക്രമം

Janayugom Webdesk
ലഖ്നൗ
December 5, 2021 10:45 am

യുപിയില്‍ അധ്യാപക പരീക്ഷയിലെ ക്രമക്കേട് ചോദ്യം ചെയ്ത് നടത്തിയ സമാധാനപരമായ മാര്‍ച്ചില്‍ പൊലീസിന്റെ അതിക്രമം.യു.പിയില്‍ 69,000 അസിസ്റ്റന്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള 2019 ലെ പരീക്ഷയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ഒരു കൂട്ടം ആളുകള്‍ നടത്തിയ മെഴുകുതിരി മാര്‍ച്ചിലാണ് പൊലീസിന്റെ അതിക്രമം.

സെന്‍ട്രല്‍ ലഖ്നൗവിലെ ടൗണില്‍ നിന്നും സംസ്ഥാന മുഖ്യമന്ത്രി ആദിത്യനാഥിന്റെ വസതിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ഒരു കൂട്ടം പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതിനിടെ പ്രതിഷേധം തകര്‍ക്കാന്‍ പൊലീസ് ലാത്തി ചാര്‍ജ് നടത്തുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ സമാജ്‌വാദി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് പ്രതിഷേധക്കാരെ ക്രൂരമായി മര്‍ദ്ദിക്കുന്നതും ഓടിപ്പോകുമ്പോള്‍ അവരെ പിന്തുടരുന്നതും കാണാം.69,000 അധ്യാപകരെ നിയമിച്ചതില്‍ പിന്നാക്ക‑ദളിത് സംവരണം നിഷേധിച്ച മുഖ്യമന്ത്രി ഇപ്പോള്‍ അവരെ തല്ലിക്കൊല്ലുകയാണ്,” പാര്‍ട്ടി ട്വീറ്റ് ചെയ്തു.

Eng­lish Sum­ma­ry :March to Adityanath’s house; The vio­lence of the police beat protesters

You May also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.