Web Desk

November 29, 2020, 10:18 pm

മറഡോണയുടെ മരണം; ചികിത്സയില്‍ പിഴവ്, ഡോക്ടര്‍ക്കെതിരെ കേസ്

Janayugom Online

മറഡോണയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മക്കള്‍ രംഗത്ത്. മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമെന്നാണ് സംശയം. ഡോക്ടറുടെ ആശുപത്രിയിലും വീട്ടിലും പൊലീസ് റെയ്ഡ് നടന്നുവെന്നും ഡോക്ടര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തതായും അര്‍ജന്റൈൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നവംബര്‍ 25 നാണ് ഹൃദാഘാതത്തെ തുടര്‍ന്ന് മറഡോണ അന്തരിച്ചത്. രണ്ടാഴ്ച്ചയ്ക്ക് മുമ്പ് അദ്ദേഹം തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. ഇതിഹാസ താരം സുഖം പ്രാപിച്ചു വരുന്നതിനിടെയാണ് ലോകത്തെ കണ്ണീരിലാഴ്ത്തി മരണ വാര്‍ത്ത എത്തിയത്.

ENGLISH SUMMARY: MARDONA DEATH UPDATES

YOU MAY ALSO LIKE THIS VIDEO