രുചിയൂറും നാടൻ വിഭവങ്ങളുമായി ‘മാരിയറ്റ്  ഓൺ വീൽസ്’ കൊച്ചിയിലെത്തി 

Web Desk
Posted on May 04, 2019, 6:21 pm
കൊച്ചി: മാരിയറ്റ് ഇന്റർനാഷണലിന്റെ ഇന്ത്യയിലെ ആദ്യത്തെ ഫുഡ്‌ ട്രക്ക് ‘മരിയറ്റ് ഓൺ വീൽസ്’ കൊച്ചിയിലെത്തി.   മുംബൈയിൽ നിന്നും യാത്ര ആരംഭിച്ച ഫുഡ്‌ ട്രക്ക്  രാജ്യത്തെ വിവിധ നഗരങ്ങളിൽ എത്തിയ ശേഷമാണ് കൊച്ചിയിലെത്തിയത്.  ഹോട്ടൽ ഫോർ പോയിന്റ്സ് ബൈ ഷെറാട്ടൺ കൊച്ചി ഇൻഫോപാർക്കിൽ നിന്നും കൊച്ചിയിലെ യാത്രയാരംഭിച്ച ഫുഡ്‌ ട്രക്ക് ഇൻഫോപാർക്ക് ക്യാമ്പസ്,    ലുലു മാൾ എന്നിവിടങ്ങളിലെത്തും. 
 
മാരിയറ്റ് ഹോട്ടലുകളായ ഫോർ പോയിന്റ്സ് ബൈ ഷെറാട്ടൺ കൊച്ചി ഇൻഫോപാർക്കിലേയും,   കോർട്യാഡ് ബൈ മാരിയറ്റ് കൊച്ചി എയർപോർട്ടിലെയും എക്സികൂട്ടിവ് ഷെഫുമാർ  ചേർന്ന്  തയ്യാറാക്കിയ മെനു അനുസരിച്ചാകും കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ ഫുഡ്‌ ട്രക്ക് ഭക്ഷണം വിളമ്പുക. കേരളത്തിന്റെ തനതായ പ്രാദേശിക വിഭവങ്ങൾ അടങ്ങിയ മെനു ഭക്ഷണ പ്രേമികൾക്ക് ഒരു പുതിയ അനുഭവമാകും. കള്ളപ്പം, ഇറച്ചി പത്തിരി, പച്ചക്കറി വെള്ള കുറുമ,    കോയിൻ പൊറോട്ട,  ബീഫ് റോസ്റ്റ്, അവൽ മിൽക്ക് തുടങ്ങിയ സ്വാദേറിയ വിഭവങ്ങൾ ഫുഡ്‌ ട്രാക്കിൽ നിന്നും ആസ്വദിക്കാം.  
 
മാരിയറ്റ് ഓൺ വീൽസ് ഫുഡ്‌ ട്രക്ക് മെയ്‌ 5ന് ലുലുമാൾ,  മെയ്‌ 6ന് ഇൻഫോപാർക്ക് ക്യാമ്പസ് എന്നിവിടങ്ങളിൽ  രാവിലെ 10മുതൽ രാത്രി പത്തുവരെ ഫുഡ്‌ ട്രക്കിൽ ഭക്ഷണങ്ങൾ ലഭ്യമാകും. ആദ്യമായാണ് ഇത്തരത്തിൽ ഒരു ഫുഡ്‌ ട്രക്ക് കൊച്ചിയിൽ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. പ്രമുഖ ഹോട്ടൽ ബ്രാൻഡായ മാരിയറ്റിലെ രുചിയേറും വിഭവങ്ങൾ അതെ ഗുണമേന്മയിൽ വളരെ വിലക്കുറവിൽ ഫുഡ്‌ ട്രക്കിലൂടെ  ആസ്വദിക്കാൻ കഴിയുന്നു എന്നതാണ് ഇതിന്റെ  ഏറ്റവും വലിയ പ്രത്യേകത.  രാജ്യത്തുടനീളം 6761കിലോമീറ്റർ സഞ്ചരിച്ച് മെയ്‌ 15ന് പൂനയിൽ ഫുഡ്‌ ട്രക്ക് യാത്ര അവസാനിപ്പിക്കും.