14 April 2024, Sunday

Related news

March 13, 2024
January 3, 2024
March 26, 2023
March 3, 2023
December 18, 2022
July 6, 2022
June 19, 2022
December 8, 2021
November 5, 2021
October 7, 2021

ചെറുമീന്‍ പിടിച്ചു, മൂന്ന് ബോട്ടുകള്‍ പിടിയില്‍

Janayugom Webdesk
കൊച്ചി
October 7, 2021 12:21 pm

നിയമവിരുദ്ധമായി ചെറുമീന്‍ പിടിച്ച മൂന്ന് ബോട്ടുകള്‍ ഫിഷറീസ് വകുപ്പിന്റെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി. കൊച്ചി ഫിഷറീസ് ഹാര്‍ബര്‍ കേന്ദ്രീകരിച്ച്‌ മീന്‍ പിടിക്കുന്ന കീര്‍ത്തന, ഫിലോമോള്‍, സന്ധ്യ മറൈന്‍ എന്നീ ബോട്ടുകളാണ് പിടിയിലായത്. ചെറിയ മീനുകളുടെ വിഭാഗത്തില്‍പ്പെട്ട 1,720 കിലോഗ്രാം കിളിമീന്‍, 610 കിലോഗ്രാം കണവ എന്നിവയാണ് ബോട്ടുകളില്‍ നിന്ന് കണ്ടെടുത്തത്.

ഓരോ ബോട്ടിനും രണ്ടര ലക്ഷം രൂപ പിഴയിട്ടു. ഇതു കൂടാതെ ബോട്ടിലുണ്ടായിരുന്ന മത്സ്യവും പിടിച്ചെടുത്തു. ഈ മത്സ്യം ലേലം ചെയ്ത് വിറ്റ വകയില്‍ 3.75 ലക്ഷം രൂപയും സര്‍ക്കാരിലേക്ക് അടച്ചു. ഇതുള്‍പ്പെടെ 11.25 ലക്ഷം രൂപയാണ് ഫിഷറീസ് വകുപ്പ് ഈടാക്കിയത്. ചെറുമീന്‍ പിടിത്തം സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. പിടിക്കുന്ന മൊത്തം മത്സ്യത്തിന്റെ അമ്പത് ശതമാനത്തിലധികം ചെറിയ മീനുണ്ടെങ്കിലാണ് നടപടി. ആ രീതിയില്‍ മീന്‍ പിടിക്കുന്ന ബോട്ടുകളില്‍ നിന്ന് പിഴ ഇനത്തില്‍ രണ്ടര ലക്ഷം രൂപ ഈടാക്കും.

Eng­lish Sum­ma­ry : Marine enforce­ment caught boats catch­ing small fishes

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.