Janayugom Online
tortoise

ഒരു കയറില്‍ ഒതുങ്ങേണ്ട ജീവിതം.. ഒടുവില്‍ ആമയിഴച്ചിലുമായി വീണ്ടും ജീവിതത്തിലേയ്ക്ക്

Web Desk
Posted on November 27, 2018, 10:27 pm
1.വിഴിഞ്ഞത്ത് റോപ്പില്‍കെട്ടി കടലില്‍ ഇട്ടിരിക്കുന്ന കടലാമ..2. കടലാമയെ ഉല്‍ക്കടലിലേക്ക് ബോട്ടില്‍ കൊണ്ടുപോകുന്നു

കോവളം: വിഴിഞ്ഞത്ത് കയറില്‍ കെട്ടിയിട്ട നിലയില്‍ കടലില്‍ കണ്ട ആമയെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് രക്ഷപ്പെടുത്തി കടലില്‍ വിട്ടു. ഒരറ്റം കരയുമായി ബന്ധിച്ച നീളമുള്ള
കയറുപയോഗിച്ച് ഒരു ആമയെ കടലില്‍ കെട്ടി ഇട്ടിരിക്കുന്നതായി തീരദേശ
പൊലീസിന് ലഭിച്ച ഫോണ്‍ സന്ദേശമാണ് ആമയുടെ ജീവന്‍ രക്ഷിച്ചത്.

വംശനാശം നേരിടുന്ന വിഭാഗത്തില്‍പെട്ട കടലാമകളെ പിടികൂടുന്നത് നിരോധിച്ചിട്ടുള്ളതിനാല്‍ ഇപ്പോള്‍ മത്സ്യതൊഴിലാളികള്‍ ആമയെ പിടികൂടാറില്ല. യാദൃശ്ചികമായി മത്സ്യതൊഴിലാളി കളുടെ വലയില്‍പെട്ട് കരക്കെത്തുന്ന ആമകളെ മത്സ്യതൊഴിലാളികള്‍ തന്നെ വലയില്‍ നിന്ന് മോചിപ്പിച്ച് കടലിലേക്ക് തിരിച്ചു വിടാറാണ് പതിവ്. ഫോണ്‍ സന്ദേശം ലഭിച്ചതോടെ സ്ഥലത്തെത്തിയ മറൈന്‍ എന്‍ഫോഴ്‌സ് മെന്റ് എസ്.ഐ ഷിബു രാജ്, പി.സി ബിജു, തീരദേശപൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആമയെ ബോട്ടില്‍ ഉല്‍ക്കടലില്‍ കൊണ്ടുവിട്ടു.ഇന്നലെ രാവിലെയും ഇതുപോലെ വലയില്‍ കുടുങ്ങിയെത്തിയ അംഗവൈകല്യമുള്ള ഒരു ചെറിയ കടലാമയെ മത്സ്യതൊഴിലാളികള്‍ തന്നെ കടലിലേക്ക് തിരിച്ചു വിട്ടിരുന്നു.