സുരേഷ് എടപ്പാള്‍

മലപ്പുറം

April 06, 2020, 8:34 pm

ചേര്‍ത്തുപിടിക്കലിന്റെ നേര്‍സാക്ഷ്യമീ കണ്ണീര്‍ തുള്ളികള്‍ കോവിഡിനെ അതിജീവച്ച് മറിയക്കുട്ടി മടങ്ങി

Janayugom Online

നീണ്ട നാളത്തെ ചികിത്സക്കൊടുവില്‍ കോവിഡ് 19 ല്‍ നിന്ന് പൂര്‍ണ്ണമായും മോചിതയായി ആശുപത്രി വിടുമ്പോള്‍ മറിയക്കുട്ടിയുടെ കണ്ണ് നിറഞ്ഞു. സംസാരിക്കാന്‍ വാക്കുകള്‍ കിട്ടാതെ അവര്‍ വിതുമ്പി. നല്‍കിയ സ്‌നേഹത്തിനും കരുതലിനും കൈകള്‍കൂപ്പി നന്ദിപറഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളേജിലെ കോവിഡ് ക്ലീനിക്കിനു മുന്നില്‍ ഇന്ന് രാവിലെയുണ്ടായ രംഗങ്ങള്‍ ലോകത്തോട് വിളിച്ചു പറഞ്ഞത് കേരളത്തിന്റെ അതിജീവനത്തിന്റെ അതുല്യമായ പോരാട്ടത്തെ കുറിച്ചായിരുന്നു. മറിയക്കുട്ടിയെേേപ്പാളുള്ളവരുടെ കണ്ണീര്‍ തുള്ളികള്‍ അവരനുഭവിച്ച
ചേര്‍ത്തുപിടിക്കലിന്റെ നേര്‍സാക്ഷ്യമാണ്. ഉംറ കഴിഞ്ഞ് തിരിച്ചു വന്ന ശേഷം കടുത്ത പനിയും ചുമയും തലവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 13നാണ്് മറിയക്കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മാര്‍ച്ച് 16നാണ് ഇവര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചത്. റിസല്‍റ്റ് നെഗറ്റീവായി മൂന്ന് ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്യുന്നത്. ഇനിയും 14 ദിവസം ഹോം ക്വാറന്റൈനില്‍ തുടരാനാണ് ആശുപത്രി അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൂര്‍ണ ആരോഗ്യവതിയായാണ് ഇവര്‍ തിരിച്ചു പോകുന്നതെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം പി ശശി പറഞ്ഞു.പൂര്‍ണമായും രോഗവിമുക്തി നേടിയതില്‍ സര്‍ക്കാരിനോടും ആരോഗ്യ വകുപ്പിനോടും പ്രത്യേകിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരോടും നന്ദി രേഖപ്പെടുത്തുന്നതായി ഇവരെ സ്വീകരിക്കാനെത്തിയ കുടുംബാംഗങ്ങള്‍ അറിയിച്ചു. ചെറുകാടുള്ള മകളുടെ വീട്ടിലേക്ക് മറിയക്കുട്ടി പോയത്്. ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം അഡ്വ. എം ഉമ്മര്‍ എംഎല്‍എ, നഗരസഭാധ്യക്ഷ വി എം സുബൈദ തുടങ്ങിയവരും ഇവരെ യാത്രയാക്കാന്‍ എത്തിയിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ടുപേരുള്‍പ്പടെ 13 പേരാണ് ഇപ്പോള്‍ മഞ്ചേരി ാേകവിഡ് ക്ലിനിക്കില്‍ ചികിത്സയിലുള്ളത്. 16453 പേരാണ് ജില്ലയില്‍ കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇതി്ല്‍ 168 പേര്‍
ആശുപത്രികളിലും മറ്റുള്ളവര്‍ വീടുകലുമാണ്.