Janayugom Online
Facebook Chief Mark Zuckerberg

സക്കര്‍ബര്‍ഗിന്റെ പഴയ പോസ്റ്റുകള്‍ അബദ്ധത്തില്‍ ഡിലീറ്റായി

Web Desk
Posted on March 31, 2019, 10:43 am

സാന്‍ഫ്രാന്‍സിസ്‌കോ: സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പഴയ പോസ്റ്റുകള്‍ സാങ്കേതിക പ്രശ്‌നം മൂലം അബദ്ധത്തില്‍ ഡിലിറ്റായി. പോസ്റ്റുകളില്‍ ഡിലീറ്റായത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. പോസ്റ്റുകള്‍ തിരിച്ചെടുക്കുന്ന പ്രക്രിയയുടെ സങ്കീര്‍ണത കണക്കിലെടുത്ത് നീക്കം ഉപേക്ഷിച്ചെന്നും ഫേസ്ബുക്ക് അറിയിച്ചു.

2007ലും 2008ലും പോസ്റ്റ് ചെയ്യപ്പെട്ട കുറിപ്പുകളാണ് നഷ്ടമായതെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ എത്ര പോസ്റ്റുകളാണ് ‘അബദ്ധത്തില്‍’ നശിപ്പിക്കപ്പെട്ടതെന്നു വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അവയില്‍ പലതും കമ്ബനിയുടെ ബ്ലോഗിലും ന്യൂസ്‌റൂം പേജിലും ലഭ്യമാകുമെന്നാണ് വിവരം.

ഇതേസമയം, കമ്പനി കൂടുതല്‍ നിരീക്ഷണത്തിന്‍ കീഴിലാകുമ്പോൾ  പഴയ രേഖകള്‍ നീക്കം ചെയ്യാനുള്ള ശ്രമമാണെന്ന വിമര്‍ശവും ഉയര്‍ന്നിട്ടുണ്ട്.