നാട്ടില്‍ മടങ്ങിയെത്തുന്ന പ്രവാസിമലയാളികള്‍ക്ക് ക്വാറന്റൈന് സൗകര്യം ഒരുക്കുന്നതിന് മര്‍കസ് സ്ഥാപനങ്ങളും സുന്നി സമുച്ചയങ്ങളും വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് വ്യക്തമാക്കി. ഇവര്‍ക്കാവശ്യമായ സഹായപ്രവര്‍ത്തനങ്ങള്‍ക്ക് എസ് വൈ എസ് സ്വാന്തനം വളണ്ടിയര്‍മാരെ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികള്‍ നാട്ടിലെത്തുന്നതിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ സഹമന്ത്രി വി മുരളീധരന് പറഞ്ഞിരുന്നു. ലോക്ക് ഡൗണിനു ശേഷം എല്ലാവരെയും നാട്ടിലെത്തിച്ചാല്‍ ക്വാറന്റൈന് സൗകര്യം ഏര്‍പ്പെടുത്താന്‍ സാധിക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ കേരളത്തിന്റെ പുരോഗതിക്ക് വലിയ സംഭാവനകള്‍ നല്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്നും ഇക്കാര്യം പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടതായും കാന്തപുരം പറഞ്ഞു.
English Summary: markaz buildings give Quarantine facility for gulf malayalies
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.