19 April 2024, Friday

Related news

April 18, 2024
April 15, 2024
April 15, 2024
April 8, 2024
April 6, 2024
April 1, 2024
March 23, 2024
March 23, 2024
March 23, 2024
March 22, 2024

സ്‌ത്രീകളുടെ വിവാഹപ്രായം 21 ആക്കണം; ഹര്‍ജി തള്ളി സുപ്രീംകോടതി

Janayugom Webdesk
ന്യൂഡൽഹി
February 20, 2023 7:11 pm

സ്‌ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിജെപി നേതാവ്‌ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ബിജെപി നേതാവ് അഡ്വ. അശ്വിനി ഉപാധ്യായ നൽകിയ ഹർജി ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അദ്ധ്യക്ഷനായ ബെഞ്ചാണ്‌ തള്ളിയത്‌. വിവാഹപ്രായം ഉയർത്തൽ പാർലമെന്റിന്റെ ജോലി ആണെന്നും നിയമനിർമാണം നടത്താൻ പാർലമെന്റിനോട്‌ നിർദേശിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

പുരുഷൻമാർക്കും സ്‌ത്രീകൾക്കും വ്യത്യസ്‌ത വിവാഹപ്രായം നിശ്‌ചയിച്ചിട്ടുള്ളത്‌ ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമാണെന്ന വാദമാണ്‌ ഹർജിക്കാരൻ കോടതിയില്‍ ഉന്നയിച്ചത്‌. പുരുഷൻമാർക്ക്‌ 21-ാം വയസിലും സ്‌ത്രീകൾക്ക്‌ 18-ാം വയസിലും വിവാഹം ചെയ്യാമെന്ന വ്യവസ്ഥ മാറ്റണം. സ്‌ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. 

Eng­lish Summary;Marriage age for women should be 21; The Supreme Court dis­missed the petition
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.