ഗള്‍ഫിലേക്കെന്ന പേരില്‍ ആദ്യഭാര്യയുടെ അടുത്തേക്ക്; കോണ്‍ഗ്രസ് നേതാവിന്റെ മകനെതിരെ യുവതി രംഗത്ത്

Web Desk

തിരുവനന്തപുരം

Posted on February 09, 2019, 10:21 am

കോണ്‍ഗ്രസ് നേതാവിന്റെ മകനെതിരെ വിവാഹത്തട്ടിപ്പ് ആരോപണവുമായി യുവതി രംഗത്ത്. കോണ്‍ഗ്രസ് നേതാവും കര്‍ഷക കോണ്‍ഗ്രസ് മുന്‍ ജില്ലാപ്രസിഡന്റുമായ കെ എസ് അനിലിന്റെ മകന്‍ അമലിനെതിരെയാണ് നെയ്യാറ്റിന്‍കര സ്വദേശിനി പരാതി നല്‍കിയത്.
ഭാര്യയും മക്കളുമുള്ള ഇയാള്‍ അത് മറച്ചുവച്ച് വിവാഹം ചെയ്ത് 130 പവന്‍ സ്വര്‍ണ്ണാഭരണവും പണവും തട്ടിയെടുത്തെന്നാണ് പരാതി. അമലിന് വിദേശത്ത് രണ്ട് ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയതെന്നാണ് യുവതിയുടെ പരാതി.

വിവാഹത്തിന് ശേഷം സ്ത്രീധനം കുറവാണെന്ന് പറഞ്ഞ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നും യുവതി പറയുന്നു. ഗള്‍ഫിലേക്കെന്ന് പറഞ്ഞ് ഇയാള്‍ ഇടയ്ക്കിടെ വീട്ടില്‍ നിന്ന് പോകാറുണ്ടെന്നും എന്നാലത് കൊച്ചിയിലെ വേറെ ഭാര്യയുടെ അടുത്തേക്കാണ് പോയതെന്ന് തനിക്ക് പിന്നീടാണ് മനസ്സിലായതെന്നും യുവതി പറയുന്നു. അമലിന്റെ വീട്ടുകാരും ഇതിനെല്ലാം കൂട്ട് നിന്നുവെന്നും യുവതി ആരോപിച്ചു.

അമലിന് മറ്റൊരു ഭാര്യയും കുഞ്ഞും ഉണ്ടെന്നറിഞ്ഞതോടെയാണ് താന്‍ വിവാഹത്തട്ടിപ്പിന് ഇരയായെന്ന കാര്യം പരാതിക്കാരി മനസ്സിലാക്കിയത്. അമലിനും കുടുംബത്തിനുമെതിരെ പാറശാല പൊലീസില്‍ യുവതി പരാതി നല്‍കിയിരുന്നു. പക്ഷെ, ഉന്നതരാഷ്ട്രീയ ഇടപെടല്‍ മൂലം നടപടി ഉണ്ടായില്ലെന്നാണ് ആരോപണം. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒന്നരവയസ്സ് പ്രായമായ കുട്ടിയുണ്ട്