ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വിവാഹങ്ങൾ പുനരാരംഭിക്കും. ഇന്ന് 9 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താത്കാലികമായി ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവതിച്ചിരുന്നില്ല.വിവാഹങ്ങളും നിർത്തിവെച്ചിരുന്നു.
ലോക്ക്ഡൗൺ നിയന്ത്രങ്ങൾക്ക് ഇളവുകൾ അനുവദിച്ചതോടെയാണ് സർക്കാർ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ നടത്താൻ അനുമതി നൽകിയത്. കോവിഡ് വ്യാപനം തടയാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചായിരിക്കും വിവാഹങ്ങൾ നടക്കുക.
ജൂൺ നാല് മുതൽ വിവാഹങ്ങൾ നടത്താൻ ദേവസ്വം തീരുമാനിച്ചെങ്കിലും ആദ്യ ദിവസം വിവാഹങ്ങൾക്ക് ആരും രജിസ്റ്റർ ചെയ്തില്ല.മൂന്ന് മാസം മുൻപ് വരെ മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ കഴിയും. ഇതുവരെ 58 വിവാഹങ്ങൾ രജിസ്റ്റർ ചെയ്തെന്ന് ദേവസ്വം അഡ്മിനിസ്ട്രേഷൻ വിവി ശിശിർ അറിയിച്ചു.
English summary: Marriages in Guruvayoor temple.
You may also like this video: