Web Desk

മലുപ്പുറം

September 19, 2021, 4:46 pm

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയുടെ വിവാഹം; രക്ഷിതാവും വരനും ഉക്ഷപ്പെടെയുള്ളവർക്കെതിരെ ‌കേസ്

Janayugom Online

മലുപ്പുറം കരുവാരക്കുണ്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ വിവാഹം നടത്തിയവര്‍ക്കെതിരെ കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹമാണ് നടത്തിയത്. മഹല്ല ഖാസി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെയാണ് വിവാഹം നടന്നത്. വിവാഹം സംബന്ധിച്ചുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിനാണ് അന്വേഷണം നടത്തുകയും തുടര്‍ന്ന് രക്ഷിതാക്കളുള്‍പ്പെടെയുള്ളവര്‍ക്കതിരെ കേസെടുത്തത്. ബാലവിവാഹ നിരോധന നിയമം അനുസരിച്ചാണ് കേസ്. രക്ഷിതാക്കള്‍, ഭര്‍ത്താവ്, മഹല്ല് ഖാസി ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെതിരെയും കരുവാരക്കുണ്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ചുവർഷം തടവും പത്തുലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

ENGLISH SUMMARY:Marriage of a minor stu­dent in Malap­pu­ram; Case against par­ents and fiance
You may also like this video