November 30, 2023 Thursday

Related news

October 7, 2023
September 7, 2023
August 25, 2023
August 12, 2023
August 12, 2023
August 6, 2023
August 3, 2023
August 1, 2023
July 29, 2023
July 17, 2023

മേല്‍ജാതിക്കാരിയായ യുവതിയെ വിവാഹം ചെയ്തു; ദളിത് യുവാവിനെ ഭാര്യാ വീട്ടുകാര്‍ തല്ലിക്കൊന്നു

Janayugom Webdesk
ഡെറാഡൂണ്‍
September 3, 2022 6:11 pm

ഉത്തരാഖണ്ഡില്‍ മേല്‍ജാതിക്കാരിയായ യുവതിയെ വിവാഹം ചെയ്ത ദളിത് യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ തല്ലിക്കൊന്നു. സംഭവത്തില്‍ യുവതിയുടെ അമ്മ, രണ്ടാനച്ഛന്‍, സഹോദരന്‍ എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്.
പനുവധോഖാന്‍ നിവാസിയായ ജഗദീഷ് ചന്ദ്രയും ഭിക്കിയസൈന്‍ നിവാസിയായ ഗീതയും ഓഗസ്റ്റ് 21 നാണ് ഗൈരാദ് ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായത്. യുവതിയുടെ വീട്ടുകാരില്‍നിന്നും ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ജഗദീഷ് ചന്ദ്ര പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.
യുവാവിനെ തട്ടിക്കൊണ്ടുപോയി കാറിലിട്ട് മര്‍ദിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഉത്തരാഖണ്ഡ് പരിവര്‍ത്തന്‍ പാര്‍ട്ടിയുടെ (യുപിപി) നേതാവായ ജഗദീഷ് രണ്ട് തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: mar­ried an upper-caste young woman; Dalit youth was beat­en to death by his wife’s family

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.