Tuesday
18 Jun 2019

ബിക്കാനീറില്‍ വീണ്ടും കൂട്ട ബലാത്സംഗം

By: Web Desk | Monday 20 May 2019 9:56 PM IST


ബിക്കാനീര്‍ : ബിക്കാനീറില്‍ വീണ്ടും കൂട്ട ബലാത്സംഗം. ഇക്കുറി ബിക്കാനീര്‍ സ്വദേശി വിവാഹിതയായ സ്ത്രീയെയാണ് മൂന്നംഗ സംഘം കൂട്ട മാനഭംഗത്തിന് ഇരയാക്കിയത്. വിറക് ശേഖരിക്കാന്‍ പോകുന്നതിനിടെ മൂന്നംഗ സംഘം വിജനമായ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചതായി യുവതി നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ഈ മാസം 15നാണ് സംഭവം. മെയ് 18ന് രാവിലെ ഭര്‍ത്താവിനൊപ്പം എത്തിയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് മുന്നുപേരെ അറസ്റ്റ് ചെയ്തു.
ആള്‍വാറിലെ സംഭവത്തിന് പിന്നാലെയാണ് ഇപ്പോള്‍ ബിക്കാനീറിലും കൂട്ട മാനഭംഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്രമസമാധാന വിഷയത്തില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അനാസ്ഥയാണ് ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനുള്ള കാരണമെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

Related News