9 April 2024, Tuesday

Related news

April 3, 2024
March 22, 2024
March 18, 2024
February 11, 2024
January 30, 2024
January 1, 2024
December 27, 2023
December 16, 2023
November 29, 2023
November 26, 2023

ബലാത്സംഗം ചെറുത്തു; 23കാരിയെ ചുട്ടുകൊന്നു

Janayugom Webdesk
കര്‍ണ്ണാടക
October 5, 2021 5:03 pm

ബലാത്സംഗ ശ്രമം ചെറുത്ത വിവാഹിതയായ 23കാരിയെ ചുട്ടുകൊന്നു. കര്‍ണ്ണാടക യാദ്ഗിര്‍ ജില്ലയില്‍ ശഹാന്‍പുരിലാണ് അതിദാരുണമായ സംഭവം. ബാലമ്മ എന്ന യുവതിയാണ് അക്രമത്തിന് ഇരയായത്. തൊട്ടടുത്ത ഗ്രാമത്തിലെ ഗംഗപ്പയാണ് ഇവരെ ആക്രമിച്ചതെന്ന് പൊലിസ് പറഞ്ഞു. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

പൊള്ളലേറ്റ് ഗുരുതര നിലയിലായ ബാലമ്മയെ കല്‍ബുര്‍ഗിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വെച്ച്‌ പൊലിസ് ഇവരുടെ മൊഴിയെടുത്തിരുന്നു. അങ്ങനെയാണ് അക്രമിയെക്കുറിച്ചു വിവരം ലഭിച്ചത്.

ഗംഗപ്പ കുറെനാളായി ബാലമ്മയുടെ പിന്നാലെയുണ്ടെന്നാണ് പൊലിസിനു ലഭിച്ച വിവരം. നേരത്തെയും ഇയാള്‍ ബാലമ്മയെ ആക്രമിച്ചിരുന്നു. എന്നാല്‍ ഇവര്‍ പൊലീസിനെ അറിയിച്ചില്ല. ഗ്രാമവാസികള്‍ ഇക്കാര്യം അറിഞ്ഞ് ഗംഗപ്പയ്ക്കു താക്കീത് നല്‍കിയിരുന്നു.
തിങ്കളാഴ്ച രാവിലെ ഭര്‍ത്താവ് പുറത്തുപോയ സമയം ഇയാള്‍ ബാലമ്മയെ ആക്രമിക്കുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന ബാലമ്മയെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ എതിര്‍ത്തു. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു. അയല്‍ക്കാല്‍ ഓടിക്കൂടി തീകെടുത്തി ബാലമ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Eng­lish sum­ma­ry; mar­ried woman who resist­ed an attempt­ed rape was burned to death
You May also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.