വാഹനവിപണിയിലെ മാന്ദ്യം: ചിലമോഡലുകള്‍ക്ക് മാരുതി വില കുറച്ചു

Web Desk
Posted on September 25, 2019, 12:54 pm

ന്യൂഡല്‍ഹി: വാഹനവിപണിയില്‍ മാന്ദ്യം തുടരവെ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി ചില മോഡലുകള്‍ക്ക് വില കുറച്ചു.

ആള്‍ട്ടോ800, ആള്‍ട്ടോ കെ10, സ്വിഫ്റ്റ് ഡീസല്‍, സെലേറിയോ, ബലേനോ ഡീസല്‍, ഇഗ്നിസ്, ഡിസയര്‍ ഡീസല്‍, ടൂര്‍ എസ് ഡീസല്‍, വിട്ടാരബ്രീസ, എസ് ക്രോസ് എന്നിവയുടെ വില അയ്യായിരം രൂപ വീതം കുറച്ചു.

ഇന്ന് മുതലാണ് പുതുക്കിയ വില നിലവില്‍ വരുന്നത്. നിലവിലുള്ള മറ്റ് ഓഫറുകള്‍ക്ക് പുറമെയാണിത്. കോര്‍പ്പറേറ്റ് നികുതികള്‍ കുറച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് കമ്പനിയുടെ തീരുമാനം. ഇന്ത്യയുടെ സാമ്പത്തികമാന്ദ്യം മറികടക്കാനുള്ള നടപടികളുടെ ഭാഗമായാണ് നികുതി കുറച്ചത്.

വില കുറച്ചതിലൂടെ കൂടുതല്‍ പേര്‍ വാഹനങ്ങള്‍ വാങ്ങുമെന്ന ആത്മവിശ്വാസത്തിലാണ് കമ്പനി.