October 6, 2022 Thursday

സ്വപ്ന വാഹനം സ്വന്തമാക്കൂ,പണം പിന്നെ അടയ്ക്കാം:വമ്പൻ ഓഫറുമായി മാരുതി

Janayugom Webdesk
May 29, 2020 2:08 pm

കോവിഡ് 19 വൈറസ് ഉണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാൻ വേണ്ടി വിവിധ പദ്ധതികളുമായി വാഹന നിർമാതാക്കളായ മാരുതി സുസുകി.
എച്ഡിഎഫ്സിയുമായി കൈകോർത്ത് വായ്പ പദ്ധതികളുമായിട്ടാണ് മാരുതി എത്തുന്നത്.

മാരുതിയുടെ വാഹനത്തിന്റെ ഓൺറോഡ് വിലയുടെ 100 ശതമാനവും ലോണായി ലഭിക്കുന്ന വമ്പൻ ഓഫറാണ് ഉപഭോക്താക്കൾക്ക് മുന്നിൽ എത്തുന്നത്. ശമ്പളക്കാർക്ക് ആദ്യത്തെ ആറുമാസവും മറ്റുള്ളവർക്ക് ആദ്യത്തെ മൂന്നുമാസവും 899 രൂപ മാത്രം ഇഎംഐ നൽകുന്ന സ്കീമും ഉണ്ട്. ഒരു ലക്ഷം രൂപയ്ക്ക് 84 മാസത്തെ കാലയളവിൽ 1,111 രൂപ ഇഎംഐയുടെ മറ്റൊരു ഓഫറുമാണ് ജനങ്ങളിലേക്ക് മാരുതിയും എച്ഡിഎഫ്സിയും ചേർന്ന് എത്തിക്കുന്നത്.

ഏറ്റവും കുറഞ്ഞ ഇഎംഐയിൽ സ്വപ്ന വാഹനം വാങ്ങാൻ ആളുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് മാരുതി

Eng­lish Sum­ma­ry: maru­ti cars com­ing with new offers

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.