Janayugom Online
maruti suzukki-janayugom

ഈ കാറുകളുടെ മോഡലുകള്‍ക്കനുസരിച്ച് വില കൂട്ടി

Web Desk
Posted on August 02, 2018, 10:26 am

ന്യൂഡല്‍ഹി:  മാരുതി കാറുകളുടെ വില കൂട്ടി. ഓഗസ്‌റ്റ്‌ മുതല്‍ വിപണിയിലെത്തുന്ന വാഹനങ്ങളുടെ വിലയാകും വര്‍ധിക്കുക. കാറിന്‍റെ നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്‌തുക്കളുടെ വില വര്‍ധന മൂലമാണ് കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചത്.  രൂപയുടെ വിനിമയമൂല്യവും എണ്ണവിലയിലെ കയറ്റവും വിലവര്‍ധനയ്‌ക്കു കാരണമായതായി കമ്പനി വ്യക്‌തമാക്കി.

മോഡലുകള്‍ക്കനുസരിച്ചാകും പുതിയ നിരക്കെങ്കിലും വില സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയില്ല. മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്രയും ടാറ്റ മോട്ടോഴ്‌സും നേരത്തേ വില വര്‍ധന പ്രഖ്യാപിച്ചിരുന്നു.