Web Desk

ടോക്യോ

July 29, 2021, 4:23 pm

പൊരുതി വീണ് മേരി കോം; ഫൈനല്‍ കാണാതെ മടക്കം

Janayugom Online

ടോക്യോ ഒളിമ്പിക്സ് ബോക്‌സിങ്ങില്‍ ഇന്ത്യയുടെ മെഡല്‍പ്രതീക്ഷയായ മേരി കോം പുറത്ത്. 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റിലാണ് മേരി കോം കൊളംബിയയുടെ ലോറെന വലന്‍സിയയോട് തോറ്റത്. 3–2നായിരുന്നു തോല്‍വി.

38‑കാരിയായ ഇന്ത്യന്‍ താരം ഡൊമിനിക്കയുടെ മിഗ്വലിന ഗാര്‍ഷ്യ ഹെര്‍ണാണ്ടസിനെ തോല്‍പ്പിച്ചാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. 2016 റിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ താരമാണ് ലോറെന. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കലം നേടിയ മേരികോം ആറുവട്ടം ലോകചാമ്പ്യനായിട്ടുണ്ട്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഒന്നാമതെത്തി. അമ്മയായശേഷം റിങ്ങിലെത്തി ഏറെ നേട്ടമുണ്ടാക്കിയ താരംകൂടിയാണ്.

ENGLISH SUMMARY:Mary Kom lost quater finals in olympics
You may also like this video