Web Desk

ന്യൂഡല്‍ഹി

March 10, 2020, 3:08 pm

മേരി കോമിന് ഒളിംപിക്സ് യോഗ്യത

Janayugom Online

ആറു വട്ടം ലോക ബോക്സിങ് ചാംപ്യനായ എം.സി. മേരികോമിന് ഒളിംപിക്സ് യോഗ്യത. 51 കിലോഗ്രാം വിഭാഗത്തിൽ ഏഷ്യൻ യോഗ്യതാ ക്വാർട്ടർ പോരാട്ടത്തിൽ ഫിലിപ്പീൻസിന്റെ ഐറിഷ് മാഗ്‍നോയെ തോൽപിച്ചാണ് മുപ്പത്തിയേഴുകാരിയായ മേരി ഒളിംപിക്സ് യോഗ്യത ഉറപ്പിച്ചത്.രണ്ടാം സീഡായ മേരി കോം സെമിയിൽ ചൈനയുടെ യുവാന്‍ ചാങിനെ നേരിടും. ആറുവട്ടം ലോക ചാമ്പ്യനായിട്ടുള്ള മേരി കോം 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലം നേടിയിരുന്നു. ലവ്‌ലിന ബൊർഗോഹൈൻ (69 കിലോ), ആശിഷ് കുമാർ (75 കിലോ), അമിത് പംഗൽ (52 കിലോ) തുടങ്ങിയ ഇന്ത്യൻ താരങ്ങളും ഇന്നലെ ഒളിംപിക് യോഗ്യത നേടി.

ENGLISH SUMMARY: Mary kom select­ed for olympics

YOU MAY ALSO LIKE THIS VIDEO