Web Desk

ടോക്കിയോ

July 25, 2021, 2:28 pm

ഒളിമ്പിക്‌സ്; എതിരാളിയെ ഇടിച്ചുവീഴ്‌ത്തി മേരി കോം പ്രിക്വാര്‍ട്ടറില്‍

Janayugom Online

ഒളിമ്പിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം മേരി കോമിന് വിജയത്തുടക്കം. ഡൊമിനിക്കൻ താരം ഹെർനാൻഡസ് ഗാർസിയയെ ഇടിച്ചുവീഴ്ത്തിയാണ് മേരികോം പ്രിക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് യോഗ്യത നേടിയത്. 4–1 ആണ് സ്‌കോർ നില. വ്യാഴാഴ്ച നടക്കുന്ന പ്രിക്വാര്‍ട്ടറില്‍ കൊളംബിയന്‍ താരത്തെ നേരിടും.

ബോക്‌സിംഗ് ഫ്‌ളൈവെയ്റ്റ് ഇനത്തില്‍ മത്സരിച്ച മേരി കോം , ആദ്യ രണ്ട് റൗണ്ട് മുതല്‍ തന്നെ വ്യക്തിമായ ആധിപത്യം നേടി. ആദ്യ റൗണ്ടിൽ മൂന്ന് ജഡ്ജസ് മേരി കോമിന് 10 പോയിന്റുകൾ വീതം നൽകി. ഡൊമിനിക്കൻ താരത്തിന് രണ്ട് പത്ത് പോയിന്റുകൾ മാത്രമാണ് ലഭിച്ചത്. നിരന്തരം പഞ്ചുകളും ഹുക്കുകളുമായി ഡൊമിനിക്കൻ താരത്തെ വിറപ്പിച്ച മേരി കോം ഒടുവിൽ പ്രീക്വാർട്ടറിലേക്ക് അനായാസ വിജയം നേടി കടക്കുകയായിരുന്നു.

Eng­lish sum­ma­ry: Tokyo Olympics updates

You may also like this video: