അഴിമതി കേസ്: മറിയം നവാസിന്റേയും യൂസഫിന്റേയും കസ്റ്റഡി നീട്ടി

Web Desk
Posted on September 18, 2019, 6:15 pm

ലാഹോര്‍: ചൗധരി പഞ്ചസാര മില്‍ അഴിമതി കേസില്‍ പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ് (പിഎംഎല്‍-എന്‍) വൈസ് പ്രസിഡന്റ് മറിയം നവാസിന്റേയും അവരുടെ ബന്ധു യൂസഫ് അബ്ബാസിന്റേയും കസ്റ്റഡി കാലയിളവ് ഒരാഴ്ച കൂടി കോടതി നീട്ടി.

ഇരുവരുടേയും 14 ദിവസത്തെ റിമാന്‍ഡ് കാലയിളവ് ഇന്നലെ തീര്‍ന്നതിനെ തുടര്‍ന്നാണ് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍എബി) പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. ദുബായയില്‍ നിന്നും തന്റെ അക്കൗണ്ടിലേയ്ക്ക് അയച്ച 230 മില്ല്യണ്‍ രൂപയെ കുറിച്ച് വ്യക്തമായ മറുപടി നല്‍കുന്നതില്‍ യൂസഫ് പരജയപ്പെട്ടുവെന്ന് എന്‍എബി കോടതിയെ അറിയിച്ചു.

വിചാരണ സമയത്ത് പി.എം.എല്‍-എന്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതാക്കളെ കാണാന്‍ കോടതി മുറിയിലേയ്ക്ക് ഇടിച്ചുകയറി മുദ്രാവാക്യം മുഴക്കി.