Web Desk

June 06, 2020, 7:08 pm

മുസ്‌ലിം പള്ളികള്‍ തുറക്കില്ല

Janayugom Online

കൊച്ചി: എറണാകുളം ജില്ലയിലെ മുസ്‌ലിം പള്ളികള്‍ തുറക്കില്ല. ജില്ലയിലെ സംയുക്ത മഹല്ല് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് വിശദീകരിച്ചു. കോവിഡ് നിയന്ത്രണ വിധേയമായ ശേഷം മാത്രമേ പള്ളികള്‍ തുറക്കൂ എന്നും കമ്മിറ്റി വ്യക്തമാക്കി.
എരുമേലി മഹല്‍ മുസ്‌ലിം ജമാഅത്തിന്റെ കീഴിലുള്ള പള്ളികളും തുറക്കില്ല. കോഴിക്കോട് മൊയ്തീന്‍ പള്ളിയും നടക്കാവ് പള്ളിയും സമാന നിലപാട് പ്രഖ്യാപിച്ചു. കണ്ണൂരില്‍ സുന്നി സംഘനടകളുടെ ആസ്ഥാനമായ അബ്‌റാര്‍ പള്ളിയും തത്ക്കാലം തുറക്കില്ല. പുനലൂര്‍ ആലഞ്ചേരി മുസ്‌ലിം ജമാഅത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളികളും തുറക്കില്ല.
updating.….….…
eng­lish sum­ma­ry: masjids not open