നാം സ്ഥിരമായി ഉപയോഗിക്കുന്ന 6 തരം മാസ്കുകളും അവ കോവിഡിനെ അതിജീവിക്കുന്നതെങ്ങനെ എന്നും അറിയുക

Web Desk
Posted on June 24, 2020, 6:08 pm

കൊറോണ വ്യാപനത്തെ തുടർന്ന് മാസ്ക്ക് നമ്മുടെ നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായി മാറിയിരിക്കുകയാണ്. പല തരത്തിലുള്ള മാസ്‌ക്കുകൾ മാർക്കററ്റുകളിൽ ലഭ്യവുമാണ്. എന്നാൽ ഉപയോഗിക്കുന്ന മാസ്ക്കിൽ നമ്മൾ എത്രത്തോളം സുരക്ഷിതമാണെന്ന കാര്യം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഇല്ലത്തവർക്കായി ഇതാ പുതിയൊരു അറിവ്. പ്രധാനമായും ആറ് തരത്തിലുള്ള മാസ്‌ക്കുകളാണ് വിപണിയിൽ ലഭ്യമായിട്ടുള്ളത്. .അവ ഇങ്ങനെയാണ്

N95 മാസ്കുകൾ
N95 മാസ്കുകൾ 95 ശതമാനം വൈറസിനെ ഇല്ലാതാക്കുന്നു. 100 ശതമാനം ബാക്റ്റീരിയയെയും 100 ശതമാനം പൊടിപടലങ്ങളെയും 100 ശതമാനം തരികളെയും ഇല്ലാതാക്കുന്നു. എന്നാൽ ഈ മാസ്കുകൾ വില കൂടിയതും ലഭ്യത കുറഞ്ഞതുമാണ്. ഗുരുതരമായ രോഗപകർച്ചകളിൽ ലഭ്യത വളരെ പരിമിതമാകുന്ന സാഹചര്യത്തിൽ കർശനമായ ശുചീകരണത്തിന് ശേഷവും അണുനശീകരണത്തിലൂടെയും ഇവ വീണ്ടും ഉപയോഗിക്കാം.

സർജിക്കൽ മാസ്ക്
വായുവിലൂടെയുള്ള രോഗപ്പകർച്ച നിയന്ത്രിക്കുന്നതിനും വായൂ മലിനീകരണം മൂലമുണ്ടാകുന്ന പൊടിപടലങ്ങൾ ശ്വസനവായുവായിലൂടെ എത്തുന്നത് തടയുന്നതിനും സർജിക്കൽ മാസ്കുകൾ ഉപയോഗിക്കുന്നു. വൈറസിനെ 95 ശതമാനം പരിരക്ഷയേകുന്നു. ബാക്ടീരിയ, പൊടിപടലങ്ങൾ, തരികൾ എന്നിവ 80 ശതമാനത്തോളം സംരക്ഷണം നൽകുന്നു.

FFP1 മാസ്കുകൾ
വൈറസിനെ 95 ശതമാനവും ബാക്റ്റീരിയ,പൊടിപടലങ്ങൾ, തരികൾ എന്നിവയിൽ നിന്നും 80 ശതമാനത്തോളം സംരക്ഷിക്കുന്നു.

ആക്ടിവേറ്റ് കാർബൺ മാസ്ക്
ഈ മാസ്കുകൾ 10 ശതമാനം മാത്രമേ വൈറസ്സിനെ തടയുന്നുള്ളൂ. ബാക്റ്റീരിയയെ 50 ശതമാനവും പൊടിപടലങ്ങൾ, തരികൾ എന്നിവയിൽ നിന്ന് 50 ശതമാനവും സംരക്ഷണമേകുന്നു.

ക്ലോത്ത് മാസ്കുകൾ
സാമൂഹിക വ്യാപനം തടയാനായി ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മാസ്‌കുകളാണ് ഇവ. ഈ മാസ്കുകൾക്ക് വൈറസിനെ നശിപ്പിക്കാൻ സാധിക്കുന്നില്ല. ബാക്റ്റീരിയയെ 50 ശതമാനവും പൊടിപടലങ്ങളിൽ നിന്നും തരികളിൽ നിന്നും 50 ശതമാനം ഇല്ലാതാക്കാൻ സാധിക്കുന്നു.

സ്പോഞ്ചു മാസ്കുകൾ
ഈ മാസ്കുകൾക്ക് വൈറസിനെ തടയാനുള്ള ശക്തി ഇല്ല. ബാക്റ്റീരിയ, പൊടിപടലങ്ങൾ തരികൾ എന്നിവയിൽ നിന്നും 5 ശതമാനം മാത്രമേ സംരക്ഷിക്കുന്നുള്ളൂ. ഫാഷന് വേണ്ടി മാത്രമാണ് ഈ മാസ്കുകൾ ഉപയോഗിക്കുന്നത്.

Eng­lish sum­ma­ry; safe­ty mask

You may also like this video;