17 April 2024, Wednesday

പട്ടം എസ് യു ടി ആശുപത്രിയില്‍ ട്രാഫിക് പോലീസുകാര്‍ക്ക് മാസ്‌ക് വിതരണം നടത്തി

Janayugom Webdesk
തിരുവനന്തപുരം
October 12, 2021 11:31 pm

എസ് യു ടി ആശുപത്രിയില്‍ വച്ച് ട്രാഫിക് പോലീസുകാര്‍ക്ക് മാസ്‌ക് വിതരണം നടത്തി. കോവിഡ് പശ്ചാത്തലത്തില്‍ പൊതുജനങ്ങളോട് കൂടുതല്‍ സമയം ഇടപെടുന്ന ഒരു വിഭാഗമാണ് ട്രാഫിക് പോലീസ്. 

അവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷിതത്വം നമ്മുടേയും കൂടി ഉത്തരവാദിത്വമാണെന്ന സന്ദേശം പങ്കുവെച്ചുകൊണ്ട് കേണല്‍ രാജീവ് മണ്ണാളി, ആശുപത്രിയുടെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ N95 മാസ്‌ക്കുകള്‍ തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് സുരേഷ് കുമാര്‍, അരുണ്‍ രാജ് എന്നിവര്‍ക്ക് കൈമാറി. ആശുപത്രിയുടെ സി എല്‍ ഒ രാധാകൃഷ്ണന്‍ നായര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ അരുണ്‍ റോയ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Eng­lish Sum­ma­ry : Mask dis­tri­b­u­tion for Traf­fic police offi­cers in Pat­tom SUT Hospital

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.