Web Desk

August 17, 2020, 1:50 pm

മാസ്‌ക് ധരിച്ച് പുറത്തിറങ്ങാത്തവരാണോ നിങ്ങൾ; സൂക്ഷിച്ചോ… വെടിവയ്പിന് സാധ്യത; വിഡിയോ

Janayugom Online

കോവിഡ് കാലമായതോടെ ആളുകൾക്ക് മാസ്ക് എന്നത് നമ്മുടെ ശീലത്തിന്റെ ഭാഗമായിക്കഴിഞ്ഞു. കോവിഡ് പടരാതിരിക്കാനുള്ള പ്രത്യേക മുഖാവരണമായ മാസ്കിന്റെ പ്രാധാന്യം കോവിഡ് പ്രതിരോധത്തിൽ പറയേണ്ട കാര്യം ഇല്ലല്ലോ… എന്നാൽ മാസ്ക് വയ്ക്കാത്തതിന്റെ ദോഷങ്ങൾ പറഞ്ഞ് മനസിലാക്കിയാലും കേൾക്കാത്ത ചിലരുണ്ട്.

അവർക്കുള്ള പണി ദേ ഇതാ, മാസ്ക് തോക്കാണ് ഇങ്ങനെയുള്ളവരെ പാഠം പഠിപ്പിക്കാനായി രംഗപ്രവേശനം ചെയ്തിരിക്കുന്നത്. അലൻ പാൻ എന്ന അമേരിക്കക്കാരൻ ആണ് ഇതിന്റെ നിർമാതാവ്. രാജ്യത്ത് മാസ്ക് ധരിക്കാതെ ആളുകൾ കറങ്ങി നടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മാസ്ക് വെടി വയ്ക്കുന്ന തോക്ക് കണ്ടുപിടിക്കാൻ അലൻ ഇറങ്ങിപ്പുറപ്പെട്ടത്. വെടി വയ്ക്കുമ്പോൾ വല പുറത്തുവരുന്ന തോക്കിൽ മാറ്റം വരുത്തിയായിരുന്നു അലന്റെ പരീക്ഷണം.

തോക്ക് നിർമ്മിക്കുന്ന വിഡിയോ ഇപ്പോൾ വൈറലാവുകയാണ്. ആദ്യം ഡമ്മിയിൽ മാസ്ക് പരീക്ഷിച്ച അലൻ പിന്നീട് പുറത്തിറങ്ങി ആളുകളിലും മാസ്ക് വെടി വയ്ക്കുന്നു. പത്ത് മിനുട്ടിൽ താഴെ മാത്രമുള്ള വിഡിയോക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്.

Eng­lish sum­ma­ry; mask gun viral video

You may also like this video;