കോവിഡ് പ്രതിരോധത്തിനായി സ്വർണ്ണ മാസ്ക്ക്; 2.89 ലക്ഷം രൂപയുടെ മാസ്ക്കുമായി പൂനൈ സ്വദേശി

Web Desk

പൂനെ

Posted on July 04, 2020, 12:53 pm

കോവിഡ് പ്രതിരോധത്തിനായി മാസക്ക് നിര്ബന്ധമാക്കിയതോടെ സ്വർണ്ണ മാസ്ക്ക് ധരിച്ച് പൂനൈ സ്വദേശി. പൂനെ സ്വദേശി ശങ്കർ കുരഡേയുടെ കോവിഡിനെ പ്രതിരോധിക്കാൻ ധരിക്കുന്ന മാസ്കിന്റെ വില 2.89 ലക്ഷം രൂപ. വളരെ നേർത്ത രീതിയിലാണ് സ്വർണ്ണ മാസ്ക് നിർമ്മിച്ചിരിക്കുന്നത്. ശ്വസിക്കാനായി ചെറിയ ദ്വാരങ്ങളുമുണ്ട്. അതേസമയം, ഈ മാസ്ക് വച്ചതുകൊണ്ട് കൊറോണ വൈറസിനെ തടയാനാകുമോ എന്ന കാര്യത്തിൽ ഒന്നും ശങ്കറിന് ഉറപ്പില്ല. നിലയ്ക്കും വിലയ്ക്കും അനുസരിച്ച് മാസ്ക്കിലും അല്പം ആഡംബരം ആയിക്കോട്ടെ എന്നാണ് കരുതിയതെന്ന് ശങ്കർ പറയുന്നു.

സാമൂഹ്യമാധ്യമങ്ങളിൽ വൻ ട്രോളാണ് ഈ സ്വർണ മാസ്കിനെ കുറിച്ച് ഉയരുന്നത്. പണം കൊണ്ട് എന്തും വാങ്ങാം എന്നാൽ വിലപിടിപ്പുള്ള മാസ്ക് ധരിക്കുന്ന ആദ്യത്തെ ആളല്ല ശങ്കർ. കർണാടകയിലെ സ്വർണ വ്യാപാരിയുടെ വെള്ളി മാസ്കിനെ കുറിച്ചുള്ള വാർത്തയും നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.