December 3, 2022 Saturday

എം സ് പി ക്കായി തുന്നുന്നത് 5000 മാസ്‌കുകള്‍ ഉയര്‍പ്പിന്റെ തിരുനാളില്‍ ദൈവത്തിന്റെമാലാഖമാര്‍ക്ക് വിശ്രമിമില്ല

സുരേഷ് എടപ്പാള്‍
മലപ്പുറം
April 11, 2020 8:28 pm

ഉയര്‍പ്പിന്റെ തിരുനാളില്‍ ദൈവത്തിന്റെ മാലാഖമാര്‍ മറ്റേതു സുദിനത്തേക്കാള്‍ തിരക്കിലാണ്.ലോകം കോവിഡിനെതിരെ പൊരുതുമ്പോള്‍ കോറോണ വൈറസ് പ്രതിരോധായുധമായ മാസ്‌കിന്റെ നിര്‍മ്മാണത്തിലാണ് മലപ്പുറത്തെ ഈ സഹോദരിമാര്‍. മലപ്പുറം സെന്റ്ജമ്മാസ് കോണ്‍വെന്റിലെ സിസ്റ്റര്‍മാരാണ് ഉറക്കമിളച്ചു മാസ്‌കുകള്‍ ഒരുക്കികൊണ്ടിരിക്കുന്നത്. ലോകം വേദനിക്കുമ്പോള്‍ ഞങ്ങള്‍ക്കെങ്ങിനെ കോണ്‍വെന്റില്‍ വിശ്രമിക്കാന്‍ കഴിയും. ജനങ്ങള്‍ പ്രയാസപ്പെടുമ്പോള്‍ അവര്‍ക്കടുത്തെത്തി സന്ത്വനമേകാന്‍ പരമാവധി ശ്രമിക്കാറുണ്ട്. പുറത്തുപോയി ജനങ്ങള്‍ക്കുവേണ്ടി ഒട്ടേറെ ചെയ്യാന്‍ ആഗ്രഹമുണ്ട്. പക്ഷേ ലോക്ഡൗണ്‍ കാരണം സാധിക്കില്ല. ഈ സാഹചര്യവും വ്യത്യസ്തമാണ്. പ്രളയകാലത്തും നിപ്പയിലും വയനാട്ടിലും ആലപ്പുഴയിലും മലപ്പുറത്തും കോഴിക്കോടുമെല്ലാം ഞങ്ങളെത്തിയിരുന്നു. വേദനിക്കുന്നവരെ ചേര്‍ത്തു പിടിക്കാന്‍, ആവുന്നതെല്ലാം അവര്‍ക്കായി ചെയ്തുകൊടുക്കാന്‍.

ഇപ്പോഴത്തെ ദൗത്യം ഈ മാസ്‌ക് നിര്‍മ്മാണമാണ്. മലപ്പുറം സെന്റ്‌ജെമ്മാസ് കോണ്‍വെന്റിലെ മദര്‍ സുപ്പീരിയര്‍ സിസ്‌ററര്‍ ജോസി പറഞ്ഞു. പെസഹദിനത്തിലും ദുഖവെള്ളിയിലും പ്രാര്‍ത്ഥന പൂര്‍ത്തിയാക്കിയാല്‍ പിന്നെ ഒട്ടം സമയംകളയാതെ ഇവര്‍ മാസ്‌ക് നിര്‍മ്മാണത്തില്‍ മുഴുകുകയായി. മലപ്പുറം സെന്റ് ജെമ്മാസ് കോണ്‍വെന്റിലെ 16 സിസ്റ്റര്‍മാരാണ് മലപ്പുറം എം എസ് പിയിലെ പൊലീസുകാര്‍ക്കായി മൂന്ന് ലെയറുള്ള 5,000 മാസ്‌ക് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് കോണ്‍വെന്റിലിരുന്ന് ഏങ്ങിനെ ജനങ്ങളെ സേവിക്കാന്‍ കഴിയുമെന്ന് ചിന്തിച്ചിരിക്കെയാണ് മുനിസിപ്പല്‍ കൗണ്‍സിലര്‍ ശശിമാസ്റ്റര്‍ ഈ നിര്‍ദേശം  മുന്നോട്ടുവച്ചത്. മാസ്‌ക് ഒരുക്കാനുള്ള സംവിധാനം ചെയ്താല്‍ തയ്യാറാക്കി നല്‍കുമോ എന്നായിരുന്നു കൗണ്‍സിലറുടെ ചോദ്യം. മറ്റൊന്നും ചിന്തിക്കാതെ സിസ്റ്റര്‍മാര്‍ ഉടനെ ഈ ദൗത്യം ഏറ്റെടുത്തു. എന്നാല്‍ മാസ്‌ക് ഒരുക്കാന്‍ രണ്ട് തയ്യല്‍മെഷീന്‍ മാത്രമേ ഇവരുടെ പക്കലുണ്ടായിരുന്നുള്ളു.

കൂടുതല്‍ തയ്യല്‍ മെഷീന്‍ എത്തിച്ചാല്‍ പ്രവര്‍ത്തനം വേഗത്തിലാക്കാമെന്ന് സിസ്റ്റര്‍മാര്‍ അറിയിച്ചതോടെ സമീപത്തെ വീടുകളില്‍ നിന്നും മറ്റും തയ്യല്‍ മെഷീന്‍ കൗണ്‍സിലര്‍ കോണ്‍വെന്റിലെത്തിച്ചു. ഒപ്പം തുണിത്തരങ്ങളും എത്തിച്ചു. ഇപ്പോള്‍ കോണ്‍വെന്റില്‍ രാത്രി ഏറെ വൈകിയും മാസ്‌ക് തയ്യാറാക്കുന്ന തിരക്കിലാണിവര്‍. വളരെ സൂക്ഷ്തമയുള്ള മാസ്‌ക് നിര്‍മാണത്തോടൊപ്പം മഹാമാരിയുടെ പിടിയില്‍ നിന്ന് ലോകത്തെ രക്ഷിക്കാനുള്ള പ്രാര്‍ഥനയും സിസ്റ്റര്‍മാരെ മുടങ്ങാതെ നടത്തുന്നു. കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റജോസിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇന്നലെ മലപ്പുറം കലക്‌ട്രേറ്റില്‍ നിന്നും മാസ്‌കിനായി ആവശ്യം വന്നിട്ടുണ്ട്. ഇന്ന് ഈസ്റ്റര്‍ ദിനത്തില്‍ ഉച്ചക്ക് ശേഷം ജോലി ആരംഭിക്കും. പരമാവധി മാസ്‌കുകള്‍ നിര്‍മ്മിക്കാനാവും ഈ പുണ്യദിനത്തില്‍ ശ്രമിക്കുക. എല്ലാവരും ദൈവത്തിന്റെ മക്കളാണ്. അവര്‍ക്കുവേണ്ടി ചെയ്യുന്നതെല്ലാം ദൈവത്തിനുള്ള സമര്‍പ്പണമാണ്‌നീ നിന്റെ ഏറ്റവും ചെറിയ സഹോദരനുവേണ്ടി ചെയ്യന്നതെല്ലാം എനിക്കുവേണ്ടി തന്നെയാകുന്നു എന്ന  ബൈബിള്‍ വചനം  ഈ സന്ദര്‍ഭത്തില്‍ ഏറെ പ്രസക്തമാണ്‌സിസ്‌ററര്‍ജോസി പറഞ്ഞു.

Eng­lish Sum­ma­ry: Mask mak­ing by sisters

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.