March 24, 2023 Friday

നാളെ മുതല്‍ മാസ്ക് നിര്‍ബന്ധം; ലംഘിച്ചാല്‍ ആദ്യ പിഴ 200 ആവര്‍ത്തിച്ചാല്‍ 5000

Janayugom Webdesk
April 29, 2020 7:56 pm

സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധമാക്കി. പൊതുയിടങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാണ്. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിക്കുകയും ബന്ധപ്പെട്ട കോടതിയില്‍ പെറ്റിക്കേസ് ചാര്‍ജ്ജ് ചെയ്യുകയും ചെയ്യും. നിര്‍ദ്ദേശം ലംഘിച്ചാല്‍ ആദ്യം 200 രൂപയാണ് പിഴ.

എന്നാല്‍ കുറ്റം വീണ്ടും ആവര്‍ത്തിച്ചാല്‍ 5000 രൂപ പിഴ ഈടാക്കും. സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷ മുന്‍നിര്‍ത്തിയും പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശത്തെ മുൻനിര്‍ത്തിയാണ് നടപടി. വീടുകളില്‍ നിര്‍മ്മിച്ച തുണികൊണ്ടുള്ള മാസ്ക്, കര്‍ച്ചീഫ്, തോര്‍ത്ത് എന്നിവയും ഉപയോഗിക്കാവുന്നതാണ്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.