Web Desk

March 25, 2020, 1:23 pm

കോവിഡ്; മാസ്ക് ധരിച്ചാല്‍ സുരക്ഷിതത്വം ലഭിക്കുമോ? യാഥാര്‍ത്ഥ്യം അറിയാം

Janayugom Online

രാജ്യമൊട്ടാകെ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ എല്ലാ രാജ്യങ്ങളും അതീവ ജാഗ്രതയിലാണ്. അതിന്റെ ഭാഗമായി രാജ്യാതിര്‍ത്തികളെല്ലാം തന്നെ അടച്ച് കഴി‍ഞ്ഞു. വൈറസിനെ തുരത്താനുള്ള പോരാട്ടത്തില്‍ നിരവധി മാര്‍ഗ്ഗങ്ങളും പലരും മുന്നോട്ട് വെയ്ക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് മാസ്ക് ധരിച്ചാല്‍ സുരക്ഷിത്വം ലഭിക്കും എന്നത്. എന്നാല്‍ ഇതൊരു തെറ്റായ ധാരണയാണ്. പ്രധാനപ്പെട്ട സുരക്ഷിത മാര്‍ഗ്ഗം എന്തെന്നാല്‍ ശാരീരിക അകലം പാലിക്കുക, ഒരു മീറ്റര്‍ എങ്കിലും അകലം പാലിക്കണം. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക എന്നതും വളരെ നല്ലതാണ്.

വൈറസ് ബാധ ഉള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന ചെറുതുള്ളികൾ മറ്റൊരാളുടെ ശരീരത്തിൽ പ്രവേശിക്കുമ്പോഴാണ് രോഗം പകരുന്നത്. രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും മുമ്പ് തന്നെ രോഗം മറ്റുള്ളവരിലേയ്ക്ക് എത്താം. അതു പോലെ തന്നെ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കാതിരിക്കുമ്പോള്‍ പുറത്ത് വരുന്ന തുള്ളികള്‍ പ്രതലങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കാനും മറ്റൊരാള്‍ അവിടെ സ്പര്‍ശിച്ച ശേഷം കൈ മൂക്കിലോ വായിലോ കണ്ണിലോ സ്പര്‍ശിക്കുകയോ ചെയ്താലും വൈറസ് ബാധ പകരാനുള്ള സാധ്യതയുണ്ട്.

മിക്കവരും വൈറസ് ബാധയില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി തുണി കൊണ്ടുള്ള മാസ്കാണ് ഉപയോഗിക്കുക. തൂവാല കൊണ്ട് മുഖം മറച്ചു പിടിക്കുന്ന പ്രയോജനം മാത്രമാണ് ഇത് മൂലം ലഭിക്കുക. പലതരത്തിലുള്ള മാസ്കുകള്‍ എല്ലാവരും ഉപയോഗിക്കാറുണ്ട്. ചിലരാകട്ടെ, സര്‍ജിക്കല്‍ മാസ്കും ഉപയോഗിക്കുന്നു. മൂന്ന് പാളികളുള്ള ഇവ പോലും നൂറു ശതമാനം സുരക്ഷിതമല്ല. സർജിക്കൽ മാക്സിലെ ഏറ്റവും പുറത്തെ പാളി ജലകണങ്ങളെ അബ്സോർബ് ചെയ്യില്ല. എന്നിട്ട് പോലും ഇവ സുരക്ഷിതമല്ല.

ഏറ്റവും പ്രയോജനമായത് എൻ95(N95) മാസ്ക് ആണ്. ഇത് ധരിച്ചശേഷം അതില്‍ സ്പര്‍ശിക്കരുത്. മാത്രവുമല്ല, നാലു മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കുവാനും പാടില്ല. ഉപയോഗ ശേഷം അലക്ഷ്യമായി വലിച്ചെറിയാതെ അടപ്പുള്ള വേസ്റ്റ് ബിന്നില്‍ തന്നെ കളയുവാനും ശ്രദ്ധിക്കണം.ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്നവരും രോഗികളും രോഗിയെ പരിചരിക്കുന്നവരും മാത്രമാണ് മാസ്ക് ധരിക്കേണ്ടത്.

Eng­lish Sum­ma­ry: Mask use is not safe from coro­na virus.

you may also like this video;