കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍: 134പേരെ കൂടി പിരിച്ചുവിട്ടു

Web Desk
Posted on October 13, 2018, 9:21 am

കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. 134 ജീവനക്കാരെയാണ് കെഎസ്ആര്‍ടിസി പിരിച്ചുവിട്ടത്. കുറെ നാളുകളായി അവധിയിലുണ്ടായിരുന്ന 69 കണ്ടക്ടര്‍മാരെയും 65 ഡ്രൈവര്‍മാരെയുമാണ് പിരിച്ചുവിട്ടത്. കെഎസ്ആര്‍ടിസി എം ഡി ടോമിന്‍ തച്ചങ്കരിയാണ് ജീവനക്കാരെ പിരിച്ചുവിട്ടതായി ഉത്തരവിറക്കിയത്.

ദീര്‍ഘനാളായി ജോലിക്കു വരാത്തവരുടെ ലിസ്റ്റ് തയ്യാറാക്കുകയും അവരോട് 2018 മെയ് 30 നുള്ളില്‍ ജോലിക്കു കയറുകയോ മറുപടി നല്‍കുകയോ ചെയ്യണമെന്നും അറിയിച്ചിരുന്നു. എന്നിട്ടും, ജോലിയില്‍ തിരികെ പ്രവേശിക്കാത്തവരെയാണ് പുറത്താക്കിയത്. 304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയും അടക്കം 773 പേരെയാണ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത്.