എ​ത്യോ​പ്യ​യി​ല്‍ 200 പേ​രുടെ കൂ​ട്ട​ക്കു​ഴി​മാ​ടം ക​ണ്ടെ​ത്തി

Web Desk
Posted on November 09, 2018, 10:42 am

അ​ഡി​സ് അ​ബാ​ബ: എ​ത്യോ​പ്യ​യി​ല്‍ 200 പേ​രെ കു​ഴി​ച്ചി​ട്ടി​രു​ന്ന കൂ​ട്ട​ക്കു​ഴി​മാ​ടം ക​ണ്ടെ​ത്തി.​ വം​ശീ​യ ആ​ക്ര​മ​ണ​ങ്ങ​ള്‍ നി​ല​നി​ന്നി​രു​ന്ന ഒ​രോ​മി​യ-​സൊ​മാ​ലി മേ​ഖ​ല​ക​ളു​ടെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഫൊ​റ​ന്‍​സി​ക് വി​ദ​ഗ്ധ​സം​ഘം സ്ഥ​ല​ത്ത് വി​ശ​ദ​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണെ​ന്ന് എ​ത്യോ​പ്യ​ന്‍ പോ​ലീ​സ് അ​റി​യി​ച്ചു .

സൊ​മാ​ലി മേ​ഖ​ല​യി​ല്‍ ന​ട​ന്ന വം​ശീ​യ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കി​ടെ കൊ​ല്ല​പ്പെ​ട്ട​വരുടെ  മൃ​ത​ദേ​ഹ​ങ്ങ​ളാ​കാം ഇ​വ​യെ​ന്ന് സം​ശ​യി​ക്കു​ന്നു. നി​ര​വ​ധി പേ​രാ​ണ് ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്. വം​ശീ​യ ആ​ക്ര​മ​ണ​ങ്ങ​ള്‍ രൂ​ക്ഷ​മാ​യ​തോ​ടെ പ്രാ​ണ​ര​ക്ഷാ​ര്‍​ഥം ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ര്‍ മേ​ഖ​ല​യി​ല്‍ നി​ന്ന് മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് ഓ​ടി​പ്പോ​യി​രു​ന്നു.