പുതിയ നേതൃനിര; രാഹുലിനെ പിന്തുണച്ച് കോണ്‍ഗ്രസില്‍ കൂട്ടരാജി

Web Desk
Posted on June 28, 2019, 7:51 pm

ന്യൂഡല്‍ഹി: ലോക്സഭാ തെര‍ഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്കു ശേഷം പ്രതിരോധത്തിലായ കോണ്‍ഗ്രസില്‍ നിരവധി പേര്‍ സ്ഥാനം സ്വയം രാജിവയ്ക്കുന്നു. പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കുമെന്ന തീരുമാനിച്ച രാഹുല്‍ ഗാന്ധിയെ പിന്തുണച്ചാണ് കൂട്ടരാജി. കോൺഗ്രസിൽ പുതിയ നേതൃനിരയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസിന്‍റെ നേതൃസ്ഥാനങ്ങളിൽ നിന്ന് നേതാക്കൾ രാജിവച്ചത്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഉപേക്ഷിക്കാന്‍ രാഹുല്‍ തീരുമാനമെടുത്തത്.

എഐസിസി ജനറൽ സെക്രട്ടറി ദീപക് ബാബ്‌രിയയാണ് അവസാനമായി ഇന്ന് രസ്ഥാനം രാജി വച്ചത്. നിയമ മനുഷ്യാവകാശ സെൽ ചെയർമാൻ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം വിവേക് തൻഖ രാജിവച്ചിരുന്നു. കൂടുതൽ പേർ രാജിക്ക് തയ്യാറാകണമെന്നു അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. പുതിയ നേതൃനിര സൃഷ്ടിക്കാൻ രാഹുൽ ഗാന്ധിക്ക് ഇത് സ്വാതന്ത്ര്യം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നീട് രാജിവെച്ചവരും തൻഖയുടെ നിലപാട് ആവർത്തിച്ചു. കോൺഗ്രിസന്റെ ഡൽഹി, ഹരിയാന, മദ്ധ്യപ്രദേശ് ഘടകങ്ങളിൽ നിന്നാണ് കൂടുതൽ പേർ രാജിക്ക് തയ്യാറായത്.

You May Also Like This: