May 25, 2023 Thursday

ജെഡിഎസില്‍ കൂട്ടരാജി; നിഖില്‍ കുമാരസ്വാമി രാജിവച്ചു

Janayugom Webdesk
ബംഗളുരു
May 25, 2023 10:43 pm

കര്‍ണാടക തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ജനതാദള്‍ സെക്കുലറില്‍ കൂട്ടരാജി തുടരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സി എം ഇബ്രാഹിം രാജിവച്ചതിന് പിന്നാലെ യുവജനതാദള്‍ അധ്യക്ഷസ്ഥാനം നിഖില്‍ കുമാരസ്വാമി രാജിവച്ചു.

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം നിരാശാജനകമായിരുന്നുവെന്നും തന്നെക്കാള്‍ ശക്തരായവര്‍ യുവജനതാദളിനെ നയിച്ച്‌ അധികാരത്തിലേറ്റട്ടെയെന്നും നിഖില്‍ കുമാരസ്വാമി രാജിക്കത്തില്‍ പറയുന്നു. പദവി ഒഴിഞ്ഞ സി എം ഇബ്രാഹിമിനാണ് നിഖില്‍ കുമാരസ്വാമി കത്തെഴുതിയത്. എച്ച് ഡി കുമാരസ്വാമിയുടെ മകനും ദേവഗൗഡയുടെ ചെറുമകനും കൂടിയാണ് നിഖില്‍. 

ദേവഗൗഡ 1994ലും തുടര്‍ന്ന് 2004, 2008, 2013, 2018 തെരഞ്ഞെടുപ്പുകളില്‍ എച്ച് ഡി കുമാര സ്വാമിയും ജയിച്ചു വന്ന രാമനഗര മണ്ഡലത്തില്‍ ഇത്തവണ ജനവിധി തേടിയ മൂന്നാം തലമുറയിലെ നിഖിലിനെ കോണ്‍ഗ്രസിന്റെ എച്ച് എ ഇഖ്ബാല്‍ ഹുസൈൻ 10,715 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തുകയായിരുന്നു. രാമനഗര മകന് നല്‍കി ചെന്നപട്ടണ മണ്ഡലത്തില്‍ മാത്രം മത്സരിച്ച കുമാരസ്വാമി വിജയിക്കുകയും ചെയ്തു.

Eng­lish Summary;Mass res­ig­na­tion in JDS; Nikhil Kumaraswamy resigned

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.