28 March 2024, Thursday

വൈസ് ചാൻസലറെ മാറ്റിയതിൽ പ്രതിഷേധം; കാബൂൾ സർവകലാശാലയില്‍ അധ്യാപകരുടെ കൂട്ടരാജി

Janayugom Webdesk
കാബൂൾ
September 23, 2021 4:31 pm

കാബൂൾ സർവകലാശാലയില്‍ വൈസ് ചാൻസലറെ മാറ്റിയതിൽ അധ്യാപകരുടെ പ്രതിഷേധം. താലിബാന്റെ നടപടിയിൽ പ്രതിഷേധിച്ച് പ്രഫസർമാരും അസിസ്റ്റന്റ് പ്രഫസർമാരും അടക്കം 70 പേരാണ് രാജിവെച്ചത്. പിഎച്ച്ഡി ഹോള്‍ഡറായ മുഹമ്മദ് ഉസ്മാൻ ബാബുരിയെ മാറ്റി പകരം ബിഎ ഡിഗ്രിക്കാരനായ മുഹമ്മദ് അഷ്റഫ് ഗൈറാത്തിനെ താലിബാൻ വൈസ് ചാൻസലർ സ്ഥാനത്ത് നിയമിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് അധ്യാപകര്‍ കൂട്ടത്തോടെ രാജിവച്ചത്. 

കഴിഞ്ഞ വർഷം രാജ്യത്ത് മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തെ അന്ന് പുതിയ ചാൻസലർ പിന്തുണച്ചിരുന്നു. പുതിയ ചാൻസലറുടെ ഈ നിലപാട് അടക്കം ഉയർത്തിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ഉയരുന്നത്. 

അതേസമയം നേരത്തെ മുൻ അഫ്ഗാൻ പ്രസിഡന്റ് ബുർഹാനുദ്ദീൻ റബ്ബാനിയുടെ പേരിലുള്ള സർവകലാശാലയുടെ പേര് താലിബാൻ മാറ്റിയിരുന്നു. കാബൂൾ എജുക്കേഷൻ യൂണിവേഴ്സിറ്റി എന്നാണ് പേര മാറ്റിയത്. രാഷ്ട്രീയ പാർട്ടിയുടെ നേതാവിന്റെ പേരിൽ രാജ്യത്തെ സർവകലാശാലകൾ അറിയപ്പെടാൻ പാടില്ലെന്നാണ് ഇതേക്കുറിച്ച് താലിബാൻ പറഞ്ഞിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry : mass res­ig­na­tion of teach­ers in kab­ul university

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.