കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കുര്‍ബാന നടത്തിയ കേസില്‍ വികാരിയടക്കം അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. കടത്തുരുത്ത് സെന്റ് മേരീസ് ഫെറോന പള്ളിയിലാണ് സംഭവം നടന്നത്. പള്ളി വികാരി ഫാ. സെബാസ്റ്റിയന്‍ കൊല്ലംപറമ്പില്‍, കൈക്കാരന്മാരായ ഔസേപ്പച്ചന്‍ ചിറപ്പുറം, ബേബി വഞ്ചിപ്പുരയ്ക്കല്‍, ജോയി വടക്കേ ഓലിത്തടം, അസി. വികാരി ഫാ. ഷിന്റോ വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് കടുത്തുരുത്തി പൊലീസ് കേസെടുത്തത്. ഞായറാഴ്ച നടന്ന കുര്‍ബാനയില്‍ സമൂഹഅകലം പാലിക്കാതെ നിശ്ചിതയെണ്ണത്തില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ചതിനാലാണ് നടപടി.
ഞായറാഴ്ച ദേവാലയത്തില്‍ രണ്ട് കുര്‍ബാനയാണ് നടന്നത്. രാവിലെ ആറോടെ നടന്ന കുര്‍ബാനയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ പങ്കെടുത്തിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് സംഘം പള്ളി വികാരിയെയും സഹവികാരിയെയും വിളിച്ച് സ്ഥിതി ബോധ്യപ്പെടുത്തി വിശ്വാസികളുടെ വലിയ സാന്നിധ്യം ഒഴിവാക്കണമെന്നും സാമൂഹിക അകലം ഉറപ്പാക്കണമെന്നും മുന്നറിയിപ്പ് നല്‍കി.
എന്നാല്‍, പത്തോടെ നടത്തിയ രണ്ടാം കുര്‍ബാനയില്‍ എണ്‍പതില്‍ അധികം ആളുകള്‍ സമൂഹിക അകലം പാലിക്കാതെ എത്തുകയായിരുന്നു. കുര്‍ബാനക്കെത്തിയ വിശ്വാസികള്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. ഇതിനിടെയാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കുര്‍ബാന നടത്തിയതായി കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
English summary; mass violation regulation case against five includes priest
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.