Web Desk

കൊച്ചി

March 01, 2021, 5:40 pm

മാസ്‌കോം സ്റ്റീല്‍ കമ്പനിയുടെ ഹോള്‍സെയില്‍ സെന്റര്‍ ഉദ്ഘാടനം മാര്‍ച്ച് 3ന്

Janayugom Online

ജികെ ഗ്രൂപ്പ് ഓഫ് കമ്പനീസിനു കീഴിലുള്ള ടിഎംടി കമ്പികളുടെ നിര്‍മാണ, വിതരണ കമ്പനിയായ മാസ്‌കോം സ്റ്റീല്‍ ഇന്ത്യ പ്രൈവററ് ലിമിറ്റഡിന്റെ ഹോള്‍സെയില്‍ സെയില്‍സ് സെന്റര്‍ (ഫാക്ടറി ഔട്ട്‌ലെറ്റ്) ആലുവ നഗരത്തോടു ചേര്‍ന്ന് അശോകപുരത്ത് പ്രവര്‍ത്തനമാരംഭിക്കുന്നു. മാര്‍ച്ച് മൂന്നിനു രാവിലെ പത്തിനു സംസ്ഥാന വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ ഹോള്‍സെയില്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

25000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ വിശാലമായ ഗോഡൗണും ഔട്ട്‌ലെറ്റും ഉള്‍പ്പെടുന്ന ഹോള്‍സെയില്‍ സെന്ററില്‍ 6 എംഎം മുതല്‍ 32 എംഎം വരെയുള്ള ഗുണമേന്മയുള്ള ‘മാസ്‌കോം ടിഎംടി’ ’ ഏസീസീ ടിഎംടി’ എന്നി ബ്രാന്‍ഡുകളിലുള്ള ടിഎംടി കമ്പികള്‍, കമ്പനി വിലയില്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കും. ഫാക്ടറിയിലെത്താതെ തന്നെ മികച്ച സേവനം ഗുണഭോക്താക്കള്‍ക്കു ലഭ്യമാക്കുകയാണ് സെന്ററിന്റെ ലക്ഷ്യമെന്നു ജി.കെ. ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെയും മാസ്‌കോം ടിഎംടിയുടെയും മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് ആന്റണി കുരീക്കല്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

ഉദ്ഘാടന ചടങ്ങില്‍ അന്‍വര്‍ സാദത്ത് എംഎല്‍എ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാന്‍ എംപി ആദ്യവില്പന നിര്‍വഹിക്കും. ജനപ്രതിനിധികളും സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ വി സി ജെയിംസ്, സ്റ്റെഫിൻ ജോർജ്ജ്, ഇ ചന്ദ്രമോഹൻദാസ് എന്നിവരും പങ്കെടുത്തു. 

ENGLISH SUMMARY:Masscom Steel launch­es whole­sale cen­ter on March 3
You may also like this video