Web Desk

സൂറത്ത്

September 24, 2020, 10:54 am

സൂറത്തിലെ ഒ‌എൻ‌ജി‌സി ഹസിറയിൽ വൻ തീപിടുത്തം

Janayugom Online

ഗുജറാത്തിലെ സൂറത്തില്‍ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി)ഹസിറയില്‍ പ്ലാന്റില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒഎന്‍ജിസി പ്ലാന്റിലെ പൊട്ടിത്തെറി വന്‍ തീപിടുത്തത്തിന് വഴിതെളിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ അപകടത്തിന്റെ കണ്ടെത്താനായില്ല. തീയണക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. 

ENGLISH SUMMARY:Massive fire at ONGC Hazi­ra in Surat
You may also like this video