25 April 2024, Thursday

ചെരുപ്പ് കടയിൽ വൻ തീപിടിത്തം; ആറ് പേർക്ക് പൊള്ളലേറ്റു

Janayugom Webdesk
September 21, 2021 8:06 pm

വടകരയിൽ ചെരുപ്പ് കടയിൽ വൻ തീപിടിത്തം. അപകടത്തിൽ ആറ് പേർക്ക് പൊള്ളലേറ്റു. സംഭവ സ്ഥലത്ത് ഫയർഫോഴ്സ് എത്തി തീ അണയ്ക്കുകയാണ്.വടകരപുതിയ സ്റ്റാന്റ് പരിസരത്ത് മൂന്നു നിലകളിലായുള്ള പാദ കേന്ദ്ര എന്ന ചെരുപ്പ് കടക്കാണ് തീപിടുത്തമുണ്ടായത്. ഈ കെട്ടിടത്തിൽ നിരവധി സ്ഥാപനങ്ങളുണ്ട്.

ഇവിടേക്കു തീ പടരാതെ നോക്കാനുള്ള ശ്രമം നടക്കുകയാണ്. കെട്ടിടത്തിന് സമീപം തന്നെ സഹകരണ ബാങ്കും ഹോട്ടലും സ്ഥിതിചെയ്യുന്നുണ്ട്.അതേസമയം, അപകടകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
eng­lish summary;Massive fire at shoe store in Vadakara
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.