23 April 2024, Tuesday

Related news

February 17, 2024
January 23, 2024
October 1, 2023
September 6, 2023
September 5, 2023
July 23, 2023
June 30, 2023
June 15, 2023
April 7, 2023
April 3, 2023

ട്വിറ്ററില്‍ വന്‍ വിവരച്ചോര്‍ച്ച; 20 കോടിയാളുകളുടെ വിവരങ്ങള്‍ ചോര്‍ന്നു

Janayugom Webdesk
വാഷിങ്ടണ്‍
January 6, 2023 8:48 pm

മെസേജിങ് പ്ലാറ്റ്ഫോമായ ട്വിറ്ററില്‍ വന്‍ വിവര ചോര്‍ച്ച.  20 കോടിയിലധികം അക്കൗണ്ടുകളില്‍ നിന്ന് ഇമെയില്‍ വിലാസം ഉള്‍പ്പെടെ ചോര്‍ന്നുവെന്നാണ് വിവരം. ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ വിവര ചോര്‍ച്ചയാണിത്. സുരക്ഷാ ഗവേഷകനും ഇസ്രയേല്‍ സൈബര്‍ സുരക്ഷാ നിരീക്ഷണ സ്ഥാപനമായ ഹുഡ്സോണ്‍ റോക്കിന്റെ സഹസ്ഥാപകനുമായ അലോണ്‍ ഗലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ലിങ്ക്ഡ്ഇന്നില്‍ നിന്നുള്ള വിവര ചോര്‍ച്ചയും ആദ്യമായി പുറത്തുവിട്ടത് അലോണ്‍ ഗലാണ്.

23,50,00,000 ട്വിറ്റര്‍ അക്കൗണ്ടുകളില്‍‍ നിന്നാണ് വിവരചോര്‍ച്ചയുണ്ടായത്. ഇവരുടെ ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. കഴിഞ്ഞ മാസം 24നാണ് അലോണ്‍ ആദ്യമായി വിഷയം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുന്നത്. ഇതുവരെ ട്വിറ്ററിന്റെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായിട്ടില്ല. ട്വിറ്റര്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണമോ നടപടിയോ ആരംഭിച്ചതായും വ്യക്തതയില്ല.

ഹാക്കിങ് നടത്തിയത് ആരാണെന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറച്ചുവിട്ടിട്ടില്ല. ഇലോണ്‍ മസ്ക് ട്വിറ്റര്‍ മേധാവിയായി അധികാരമേല്‍ക്കുന്നതിന് മുമ്പായിരിക്കാം ഹാക്കിങ് നടന്നതെന്നും നിഗമനമുണ്ട്. ചോര്‍ത്തപ്പെട്ട ഇ മെയില്‍ അക്കൗണ്ടുകള്‍ ഉപയോഗിച്ച് പാസ്‌വേര്‍ഡുകള്‍ റീസെറ്റ് ചെയ്യാനും വെരിഫിക്കേഷന്‍ ചെയ്യാത്ത അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളും ഏറെയാണ്. 

ഭരണകൂടങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങളുന്നയിക്കുന്നവര്‍ പ്രശസ്ത വ്യക്തികള്‍ എന്നിങ്ങനെ പ്രമുഖരുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുറത്തുനിന്നുള്ളവര്‍ക്ക് ഇ മെയില്‍ ഐഡിയും ഫോണ്‍നമ്പറും ഉപയോഗിച്ച് ട്വിറ്റര്‍ ഉപഭോക്താക്കളെ തിരഞ്ഞ് കണ്ടുപിടിക്കാനുള്ള സൗകര്യം ദുരുപയോഗം ചെയ്താണ് ഹാക്കിങ് നടത്തിയിരിക്കുന്നത്.

Eng­lish Sum­ma­ry; Mas­sive leak on Twit­ter; Infor­ma­tion of 20 crore peo­ple leaked
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.