ഗോവിന്ദ് പന്‍സാരെയുടെ രക്തസാക്ഷി ദിനമായ ഇന്നലെ രാജ്യവ്യാപകമായി സിപിഐ മതനിരപേക്ഷ സംരക്ഷണ സദസുകൾ സംഘടിപ്പിച്ചു. ഡൽഹിയിൽ പാർട്ടി ആസ്ഥാനമായ അജോയ് ഭവനിൽ നടന്ന പരിപാടി ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു. പാർട്ടി ജനറൽ സെക്രട്ടറിമാരായിരുന്ന അജോയ്ഘോഷിനെ 111ാം ജന്മവാർഷികത്തിന്റെ ഭാഗമായും ഇന്ദ്രജിത് ഗുപ്തയെ 19ാം ചരമവാർഷികത്തിന്റെ ഭാഗമായും ചടങ്ങിൽ അനുസ്മരിച്ചു. സെക്രട്ടേറിയറ്റ് അംഗം ഡോ. കെ നാരായണ, ഡൽഹി സംസ്ഥാന സെക്രട്ടറി ദിനേഷ് ചന്ദ്രവാഷ്ണെ, എഐവൈഎഫ് ജനറൽ സെക്രട്ടറി ആർ തിരുമലൈ, എഐഎസ്എഫ് ജനറൽ സെക്രട്ടറി വിക്കിമഹേശരി തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാനത്ത് എല്ലാ നിയോജക മണ്ഡലങ്ങളിലും സിപിഐ മതനിരപേക്ഷ സംരക്ഷണ സദസുകള്‍ സംഘടിപ്പിച്ചു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ നിയമ നിര്‍മ്മാണം നടത്തണമെന്ന ആവശ്യമുന്നയിച്ച് നടന്ന മതനിരപേക്ഷ സംരക്ഷണ സദസുകളില്‍ ഓരോ കേന്ദ്രങ്ങളിലും നൂറുകണക്കിന് പേർ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കൊല്ലം ചിന്നക്കടയിലും ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ് ബാബു കൊല്ലം ജില്ലയില്‍ പുനലൂരിലും സത്യന്‍ മൊകേരി തിരുവനന്തപുരം ഗാന്ധി പാര്‍ക്കിലും മതനിരപേക്ഷ സംരക്ഷണ സദസുകള്‍ ഉദ്ഘാടനം ചെയ്തു.
English Summary: Massive participation in CPI secular protection organizations
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.