ലൗലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയുടെ ആ ത്മഹത്യയെ തുടര്‍ന്ന് വന്‍ പ്രതിഷേധം. ചൊവ്വാഴ്ച രാത്രിയാണ് അഗിന് എസ് ദിലീപ് (21) നെ ( ബാച്ചിലര്‍ ഓഫ് ഡിസൈനിംഗ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി) ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മ രിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ വ്യക്തിപരമായ കാരണങ്ങളാലാണ് ആത്മഹത്യയെന്ന് പറയുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ കാമ്പസിനുള്ളില്‍ ഇത് രണ്ടാമത്തെ ആത്മഹത്യയാണെന്നും ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയെന്നുമാരോപിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.
രണ്ട് ആത്മഹത്യകള്‍ക്കും പിന്നിലെ കാരണങ്ങള്‍ അറിയണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥി പ്രതിഷേധമുയരുന്നത്. എന്നാല്‍ സിവില്‍ അഡ്മിനിസ്ട്രേഷനും പോലീസും വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തുവന്നു. വ്യക്തിപരമായ കാരണങ്ങളാണ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് പറയുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി കപൂര്‍ത്തലയിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് നവനീത് സിംഗ് ബെയിന്‍സ് പ്രതികരിച്ചു. പ്രതിഷേധപരിപാടികളില്‍ നിന്നും പിന്മാറാന് വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ച ബെയിന്‍സ് കേസ് നിഷ്പക്ഷമായി അന്വേഷിക്കുമെന്നും ഉറപ്പ് നല്കി.
English summary; Massive protest in the Lovely professional university; agin s dileep
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.